യൂണിവേഴ്‌സിറ്റി കോളജ് അക്രമം, മൂന്നുപേര്‍കൂടി അറസ്റ്റില്‍

Web Desk
Posted on July 14, 2019, 5:44 pm

തിരുവനന്തപുരം;  യൂണിവേഴ്‌സിറ്റി കോളജ് അക്രമം, മൂന്നുപേര്‍കൂടി അറസ്റ്റില്‍. ആരോമല്‍,ആദില്‍,അദൈ്വത് എന്നിവരാണ് പിടിയിലായത്.
പിടിയിലായത് ലുക്കൗട്ട് നോട്ടീസില്‍ ഉള്‍പ്പെട്ടിരുന്ന എട്ടില്‍ മൂന്നുപേരാണ്. എസ്എഫ്‌ഐ കോളജ് യൂണിറ്റ് കമ്മിറ്റി അംഗങ്ങളാണ് പിടിയിലായവര്‍. എസ്എഫ്‌ഐ പ്രവര്‍ത്തകനും കേസില്‍ പ്രതിയുമായ ഇജാബിനെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. ഇതോടെ കേസില്‍ നാലുപേര്‍ അറസ്റ്റിലായി. വെള്ളിയാഴ്ച കോളജില്‍ നടന്ന സംഘര്‍ഷത്തില്‍ എസ്എഫ്‌ഐ നേതാവായ അഖിലിനെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.