കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻറെ ഭാഗമായി ജില്ലയിൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തി പോലീസ്. ജില്ലയിലെ കോവിഡ് ബാധിത പ്രദേശങ്ങളിൽ ഇന്ന് മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ സംവിധാനം പോലീസ് ഏർപ്പെടുത്തി. തളങ്കര, ചൂരി, നെല്ലിക്കുന്ന്, കളനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ.
ഈ പ്രദേശങ്ങളിലെ അഞ്ച് വീടുകൾ കേന്ദ്രീകരിച്ച് പോലീസ് ബൈക്ക് പട്രോളിംഗ് നടത്തും. ഡ്രോൺ നിരീക്ഷണവും ശക്തമാക്കും. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് തടയുന്നതിനാണിത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനും പോലീസ് ആലോചിക്കുന്നുണ്ട്.
ഓരോ വീടിനു മുന്നിലും ഓരോ പോലീസുകാരെ നിയോഗിക്കാനാണ് തീരുമാനം. നേരത്തെ ജില്ലയിൽ ക്ലസ്റ്റർ ലോക്കിംഗ് സംവിധാനം ഏർപ്പെടുത്തിയിരുന്നു. ഇത് വിജയമാണെന്ന വിലയിരുത്തലിലാണ് പോലീസ് കൂടുതൽ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.