‘ഞങ്ങളുടെ ഭദ്രകാളി ഇങ്ങനല്ല…’ ഉത്സവ നോട്ടീസിലെ ദേവിയുടെ ചിത്രം കണ്ട് അമ്പരന്ന് നാട്ടുകാർ !

Web Desk
Posted on February 21, 2020, 9:55 pm

കൊല്ലം ജില്ലയിലെ കൊടിമൂട്ടില്‍ ശ്രീ ഭദ്രകാളി ക്ഷേത്രത്തിന്റെ ഉത്സവവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നോട്ടീസിലെ ചിത്രത്തിന് തെന്നിന്ത്യന്‍ താരം തൃഷയുടെ മുഖഛായ. സംഭവം സോഷ്യൽ മീഡിയയിലൂടെ പ്രചിരിച്ചതോടെ വിശ്വാസികളും മറ്റും രംഗത്തെത്തുകയും ചെയ്തു. അതോടെ ഭാരവാഹികൾ വെട്ടിലായി.

 

നോട്ടീസിന്റെ കവര്‍ പേജില്‍ തൃഷയുടെ മുഖസാദൃശ്യമുള്ള ചിത്രം വന്നതോടുകൂടി നിരവധി ട്രോളുകളും കമന്റുകളും വിമർശനങ്ങളുമായി നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഉപയോഗിച്ച നോട്ടീസിലെ ചിത്രം മാറ്റിയപ്പോഴാണ് പുതിയ ഭദ്രകാളി പ്രത്യക്ഷപ്പെട്ടത്. 2018ല്‍ രമണ മഹേഷ് സംവിധാനം ചെയ്ത മോഹിനി എന്ന ചിത്രത്തിലെ തൃഷയുടെ ചിത്രമാണ് നോട്ടീസിൽ പ്രത്യക്ഷപ്പെട്ടത്.

you may also like this video;