യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; ഭര്‍ത്താവും ഭര്‍തൃ മാതാവും അറസ്റ്റില്‍

Web Desk
Posted on May 18, 2018, 11:10 am

തൃശൂര്‍: ദേശമംഗലത്ത് യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഭര്‍ത്താവ് സാജു, ഭര്‍തൃമാതാവ് കാളി എന്നിവരെയാണ് ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. രണ്ട് മാസംമുൻപാണ്  ദേശമംഗലത്ത് റിനി പൊള്ളലേറ്റ് മരിച്ചത്.

തിരുവനന്തപുരം നെയ്യാറ്റിന്‍കര ധനുവച്ചപുരം സ്വദേശിനിയാണ് മരിച്ച റിനി. തൃശൂരില്‍ ജോലി ചെയ്തിരുന്ന കാലത്ത് ഷൊര്‍ണൂര്‍ ദേശമംഗലം ആനാംകാട്ട് വീട്ടില്‍ സജീവിനെ പ്രണയിച്ച്‌ വിവാഹം കഴിച്ചു. മൂന്ന് വയസ്സുള്ള മകനും മൂന്നു മാസം പ്രായമുള്ള മകളുമുണ്ട്. സ്ത്രീധനത്തെ ചൊല്ലി റിനിയെ ഭര്‍ത്താവും ഭര്‍ത്താവിന്റെ അമ്മയും പീഡിപ്പിച്ചിരുന്നതായി യുവതിയുടെ അമ്മ റൂബി പറഞ്ഞു.

ഭര്‍ത്താവിന്റെ അമ്മ കാളി തന്നെ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തിയെന്ന് റിനി മരണമൊഴി നല്‍കിയിരുന്നു. ഇതിന് ഭര്‍ത്താവും കൂട്ടുനിന്നു. മൊബൈലില്‍ റെക്കോഡ് ചെയ്ത മൊഴി റിനിയുടെ അമ്മയാണ് കമീഷനില്‍ ഹാജരാക്കിയത്. സ്ത്രീധന നിരോധന നിയമം അനുസരിച്ച്‌ ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ്.