ലോറി ഇരു ചക്രവാഹനത്തിലിടിച്ച് തമിഴ് ദമ്പതികൾക്ക് ദാരുണാന്ത്യം. തൃശൂർ വലപ്പാട് ഇന്ന് പുലർച്ചെ ആറുമണിയോട് കൂടിയാണ് സംഭവം. നിയന്ത്രണം വിട്ട ലോറി സേലം നാമക്കൽ സ്വദേശികളായ ഇളങ്കോവന്‍, ഭാര്യ കസ്തൂരി എന്നിവർ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. വലപ്പാട് സ്വകാര്യ അഗ്രോ ഫാമിലെ ജീവനക്കാരാണ് ഇവര്‍. ദമ്പതികളുടെ ദേഹത്ത് കൂടെ ലോറി കയറിയിറങ്ങിയ നിലയിലായിരുന്നു. ഇവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വലപ്പാട് പൊലീസ് ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സേലത്തു നിന്ന് കൊച്ചിയിലേക്ക് സവാള കയറ്റിവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ബൈക്കിൽ ഇടിക്കുന്നതിന് മുമ്പ് ലോറി സൈക്കിൾ യാത്രികനെയും ഇടിച്ചു തെറിപ്പിച്ചിരുന്നു. സൈക്കിള്‍ യാത്രികനായ ബംഗാള്‍ സ്വദേശിയെ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
English Summary: Thrissur accident case
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.