മുംബൈയിലും ദുബായിലും കോവിഡ് ബാധിതരായ മലയാളികൾ മരിച്ചു. തൃശൂർ കൈപ്പമംഗലം മൂന്നുപീടിക സ്വദേശി തേപറമ്പിൽ പരീത് (67)ആണ് ദുബായിൽ മരിച്ച മലയാളി. തലശേരി സ്വദേശി അശോകനാണ് (60)മുംബൈ സാക്കി നകയിൽ കോവിഡ് ബാധിച്ച് മരിച്ച മറ്റൊരു മലയാളി. ദുബായിൽ മരിച്ച പരീതിന് കാൻസറും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നു. ദുബൈ റാശിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് ബാധ സ്ഥിരീകരിക്കുന്നതും മരണമടയുന്നതും. ദുബായിൽ കഴിയുന്ന ഇദ്ദേഹത്തിന്റെ ബന്ധുക്കളെല്ലാം നിരീക്ഷണത്തിലാണ്. ഖബറടക്കം ദുബായിൽ വച്ച് തന്നെ നടത്താനാണ് തീരുമാനം. യുഎയിൽ 53 പുതിയ കേസുകളാണ് റിപ്പോർട്ട ചെയ്തിട്ടുള്ളത്. 31ഓളം ഇന്ത്യക്കാർ ഇവിടെ കോവിഡ് ബാധിതരായുണ്ട്.
മൂംബൈയിൽ മരിച്ച അശോകന്റെ മൃതദേഹം ഘാട്കൂപ്പറിലെ രാജ്യവാസി ആശുപത്രിയിൽ സൂക്ഷിച്ചികിക്കുകയാണ്. ചൊവ്വാഴ്ചയോട്കൂടിയാണ് പനിബാധിച്ച ഇദ്ദഹം മരിക്കുന്നത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയവെയാണ് മരണം. മരണശേഷം ആശുപത്രിയിൽ വച്ച് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഭാര്യയും മക്കളും നിരീക്ഷണത്തിലാണ്.
English Summary: thrissur and thalassery native covid patients died
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.