ജില്ലയിൽ ഇന്ന് 278 പേർക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. 674 പേരാണ് രോഗമുക്തരായത്. സമ്പർക്കം വഴി 264 പേർക്കാണ് രോഗം. നാല് പേരുടെ രോഗഉറവിടം വ്യക്തമല്ല. കൂടാതെ 5 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 5 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6985 ആണ്. തൃശൂർ സ്വദേശികളായ 84 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 55,354 ആണ്. ആകെ 47,969 പേരാണ് ജില്ലയിൽ ഇതുവരെ രോഗമുക്തിനേടിയത്.
രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും 1989 പേരാണ് ചികിത്സയിൽ കഴിയുന്നത്. 4996 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ഇന്നലെ 619 പേരെ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 141 പേർ ആശുപത്രിയിലും 478 പേർ വീടുകളിലുമാണ്. മൊത്തം 3874 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3296 പേർക്ക് ആന്റിജൻ പരിശോധനയും, 458 പേർക്ക് ആർടി-പിസിആർ പരിശോധനയും, 120 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 4,35,215 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.