ജില്ലയില്‍ ഇന്ന് 556 പേര്‍ക്ക് കൂടി കോവിഡ് സ്ഥീരികരിച്ചു. 924 പേര് രോഗമുക്തരായി. സമ്പര്‍ക്കം വഴി 542 പേര്‍ക്കാണ് രോഗം. 4 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. കൂടാതെ 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 5 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 50 പുരുഷന്മാരും 28 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 21 ആണ്‍കുട്ടികളും 21 പെണ്‍കുട്ടികളുമുണ്ട്.
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6609 ആണ്. തൃശൂര്‍ സ്വദേശികളായ 96 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 55,910 ആയി. 48,893 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും 2204 പേരാണ് ചികിത്സയിൽ കഴിയുന്നത്. കൂടാതെ 4405 പേര് വീടുകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
276 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 160 പേര് ആശുപത്രിയിലും 116 പേര് വീടുകളിലുമാണ്. മൊത്തം 6355 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5198 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും 888 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും 269 പേര്‍ക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 4,41,570 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.