ജില്ലയിൽ ഇന്ന് 573 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 589 പേർ രോഗമുക്തരായി. സമ്പർക്കം വഴി 557 പേർക്കാണ് രോഗം. 7 പേരുടെ രോഗഉറവിടം വ്യക്തമല്ല. കൂടാതെ 32 ആരോഗ്യ പ്രവർത്തകർക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 7 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 42പുരുഷൻമാരും 43സ്ത്രീകളും പത്ത് വയസ്സിനു താഴെ 34 ആൺകുട്ടികളും 20 പെൺകുട്ടികളുമുണ്ട്.
ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6602 ആയി. 93 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 57135 ആണ്. 50113 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തു.
ഇതോടെ രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും 2312 പേരാണ് ചികിത്സയിൽ കഴിയുന്നത്. 4290 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.
ഇന്നലെ 666പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 208 പേർ ആശുപത്രിയിലും 458 പേർ വീടുകളിലുമാണ്. 6019 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 4720 പേർക്ക് ആന്റിജൻ പരിശോധനയും 1151 പേർക്ക് ആർടി-പിസിആർ പരിശോധനയും 148 പേർക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 4,54,068 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.