June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ആത്മഹത്യയ്ക്ക് കാരണം മറ്റൊന്നുമല്ല, ആ സത്യങ്ങൾ ഭർത്താവില്‍ നിന്നുപോലും മറച്ചുവെക്കേണ്ടി വന്നു- തൃശൂരിൽ നവവധുവിന്റെ ആത്മഹത്യയിലെ ദുരൂഹതകൾ നീങ്ങുന്നു

By Janayugom Webdesk
February 10, 2020

തൃശൂർ കോട്ടപ്പുറം കല്ലക്കിൽ ടെൽവിൻ തോംസിന്റെ ഭാര്യ ടാൻസിനെ തുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് വലിയ വിവാദങ്ങൾ സൃഷ്ടടിച്ചിരുന്നു. 26കാരിയായ ടാൻസിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയിരുന്നെങ്കിലും ഇപ്പോൾ ദുരൂഹതകൾ ഒഴിയുകയാണ്. ഗർഭപാത്രം നീക്കം ചെയ്തതിലെ വിഷമം മൂലമാണ് ആത്മഹത്യ ചെയ്തത് എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് എത്തി നിൽക്കുന്നത്. ഭർതൃവീട്ടിൽ മറ്റ് പ്രശനങ്ങൾ ഒന്നുമില്ലായിരുന്നു എന്നു തന്നെയായിരുന്നു തുടക്കം മുതലുള്ള സൂചന. കൂടാതെ ഭർതാവിന്റെ മാതാ പിതാക്കളുടെ സ്നേഹത്തിനു മുന്നിൽ താൻ തോറ്റു പോവുകയാണെന്നും താൻ തെറ്റു ചെയ്തു എന്ന തരത്തിലെല്ലാമുള്ള ഡയറിക്കുറിപ്പുകൾ നേരത്തെ കണ്ടെത്തിയിരുന്നു.

കടുത്ത രക്ത സ്രാവത്തെ തുടർന്ന് യുവതി മാതാപിതാക്കളുടെ സമ്മതത്തോടെ വിവാഹത്തിന് മുൻപ് ഗർഭാശയം സർജറി ചെയ്ത് എടുത്ത് കളഞ്ഞിരുന്നു. ഇക്കാര്യം മറച്ച് വച്ചായിരുന്നു ടെൽവിനുമായി വിവാഹം നടത്തിയത്. വിവാഹ ശേഷം ഭർത്താവ് ടെൽവിന്റെയും വീട്ടുകാരുടെയും സ്നേഹ പ്രകടനങ്ങൾ കണ്ടപ്പോൾ ഏറെ മാനസിക വിഷമത്തിലാവുകയും അവരെ താൻ ചതിക്കുകയായിരുന്നു എന്ന തോന്നൽ വന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാവാം എന്നാണ് പോലീസിന്റെ നിഗമനം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഗർഭാശയം എടുത്ത് കളഞ്ഞിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് . ഇതിനാലാണ് ഇത്തരത്തിൽ ഒരു നിഗമനത്തിൽ പൊലീസ് എത്തി നിൽക്കുന്നത്. ടാൻസി ആത്മഹത്യ ചെയ്യാൻ മറ്റ് കാരണങ്ങൾ ഇല്ലാ എന്നും പൊലീസ്പറയുന്നു . എന്നാൽ അന്വേഷണം ഇനിയും തുടരുമെന്നും പോലീസ് അറിയിച്ചു.

രാവിലെ പള്ളിയിൽ പോകാൻ ഒരുങ്ങുന്നതിനായി റൂമിൽ കയറിയ ടാൻസിയെ ഏറെ നേരം കഴിഞ്ഞും പുറത്തു വരാത്തതിനെ തുടർന്ന് വാതിൽ തള്ളി തുറന്നപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കുവൈറ്റിൽ ജോലി ചെയ്യുന്ന ഭാരതാവിന്റെ അടുത്തേക്ക് അടുത്ത മാസം പോകാൻ ഇരിക്കെയായിരുന്നു യുവതിയുടെ ആത്മഹത്യ. നവംബർ 20 നായിരുന്നു സംഭവം.

Eng­lish Sum­ma­ry: Thris­sur death case followup

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.