25 April 2024, Thursday

Related news

April 24, 2024
April 23, 2024
April 21, 2024
April 20, 2024
April 17, 2024
April 3, 2024
April 2, 2024
March 28, 2024
March 26, 2024
March 19, 2024

തൃശൂര്‍ ജില്ലയില്‍ മഴ കുറയുന്നു; ഭാരതപ്പുഴ, മണലിപ്പുഴ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

Janayugom Webdesk
തൃശുര്‍
October 17, 2021 5:24 pm

തൃശൂർ ജില്ലയിൽ ഇന്ന് യെല്ലോ അലേർട്ടാണ്. ജില്ലയിൽ പൊതുവേ മഴ കുറഞ്ഞ സാഹചര്യമാണുള്ളത്. ഡാമുകൾ എല്ലാം തുറന്ന അവസ്ഥയിൽ തുടരുകയാണ്. ഭാരതപ്പുഴ, മണലിപ്പുഴ എന്നിവയുടെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മണലിപ്പുഴയിൽ ജലനിരപ്പ് വാണിങ് ലെവലിന് മുകളിലെത്തി. പുഴയുടെ തീരത്ത് താമസിക്കുന്നവരെ മാറ്റി പാർപ്പിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കി വരികയാണ്. മാറിപ്പോകാനുള്ള നിർദേശത്തെ തുടർന്ന് പലരും ബന്ധുവീടുകളിലേക്ക് മാറുന്നുണ്ട്.
ഭാരതപ്പുഴയുടെ തീരത്തെ തിരുവില്വാമല, പാഞ്ഞാൾ, കൊണ്ടാഴി പഞ്ചായത്തുകളിലും സുരക്ഷാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടെയും വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നുണ്ട്.

പുഴകളിലെ ജലനിരപ്പ്

മണലിപ്പുഴ — 5.45 മീറ്റർ
വാണിങ് ലെവൽ — 5 മീറ്റർ

ഭാരതപ്പുഴ (ചെറുതുരുത്തി) ജലനിരപ്പ് ‑23.32 മീറ്റർ
വാണിങ് ലെവൽ ‑23.05 മീറ്റർ

ചാലക്കുടി പുഴ — 43.96
വാണിങ് ലെവൽ — 44.05

കുറുമാലി പുഴ- 4.39
വാണിങ് ലെവൽ — 4.07

കരുവന്നൂർ പുഴ — 3.05
വാണിങ് ലെവൽ — 3.75

ക്യാമ്പുകൾ

തൃശൂരിൽ രണ്ട് ക്യാമ്പുകളിണ് നിലവിൽ പ്രവർത്തിക്കുന്നത്.
ചാലക്കുടി താലൂക്കിലെ പരിയാരം, കൊടകര എന്നിവിടങ്ങളിലാണ് ഇവ പ്രവർത്തിക്കുന്നത്.
15 കുടുംബങ്ങളിലെ 55 പേർ ഇവിടെയുണ്ട്. മണലിപ്പുഴയിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വൈകിട്ടോടെ കൂടുതൽ ക്യാമ്പുകൾ തുടങ്ങാൻ സാധ്യതയുണ്ട്.

ടീം സജ്ജം

അടിയന്തര സഹചര്യങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി 11 മത്സ്യത്തൊഴിലാളികളുടെ ടീം ജില്ലയിൽ സജ്ജമാണ്. കൂടാതെ മത്സ്യ ഫെഡും വള്ളങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിലേക്ക് ആവശ്യമെങ്കിൽ DDMA യുടെ നിർദ്ദേശ പ്രകാരം പോകാൻ ഇവർ തയ്യാറാണ്.

വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

ജില്ലയിലെ ബീച്ചുകൾ ഉൾപ്പെടെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇന്നലെ മുതൽ മൂന്നു ദിവസത്തേക്ക് അടച്ചു. ജനങ്ങൾ ഇത്തരം മേഖലകളിലേക്ക് പോകരുതെന്ന് കർശന നിർദേശമുണ്ട്.

Eng­lish Sum­ma­ry : thris­sur dis­trict rain updates 

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.