ഹൃദ്രോഗ ചികിത്സയില്‍ ചരിത്ര അധ്യായം കുറിച്ച് തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം. 48 വയസ്സ് പ്രായമുള്ള സ്ത്രീക്കാണ് ഈ ആശുപത്രിയില്‍ അട്രിയല്‍ സെപ്റ്റല്‍ ഡിഫെക്ട് (എഎസ്ഡി) ഡിവൈസ് ക്ലോഷര്‍ എന്ന ഹൃദയ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ജന്മനാ ഹൃദയഭാഗത്ത് ഉണ്ടാകുന്ന ദ്വാരത്തെ ഒരു ഉപകരണം വെച്ച് അടയ്ക്കുന്ന അപൂര്‍വമായിട്ടുള്ള ശസ്ത്രക്രിയയാണിത്. കീഹോള്‍ ശസ്ത്രക്രിയാ രീതിയാണ് സ്വീകരിച്ചത്. ജനറല്‍ ആശുപത്രിയിൽ 2022 ഏപ്രില്‍ 20 ന് ആരംഭിച്ച കാത്‌ലാബില്‍ ഇതുവരെ 3500 ഓളം ശസ്ത്രക്രിയകൾ വിജയകരമായി പൂര്‍ത്തീകരിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ വേറിട്ടതായിരുന്നു ഈ അപൂർവ ശസ്ത്രക്രിയ.
കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റുമാരായ ഡോ. എ. കൃഷ്ണകുമാര്‍, ഡോ. വിവേക് തോമസ് എന്നിവരാണ് ശസ്ത്രക്രിയ നയിച്ചത്.ഡോ. ആദര്‍ശ്, ഡോ. അശ്വതി, കാത്‌ലാബ് ടെക്‌നീഷ്യന്‍മാരായ ദിവ്യ, ശ്രീലക്ഷ്മി, നഴ്‌സിംഗ് ഓഫീസര്‍മാരായ ജിന്റോ, ശ്രുതി,ഷഹീദ എന്നിവരടങ്ങിയ സംഘത്തിന്റെ കഠിന പ്രയത്‌നമാണ് വിജയത്തിന് പിന്നില്‍. ഡോ. ആന്റണി പത്താടന്‍, ആശുപത്രി സൂപ്രണ്ട് ഡോ. താജ് പോള്‍ പനയ്ക്കല്‍ എന്നിവർ എല്ലാ പിന്തുണയും വിദഗ്‌ധോപദേശങ്ങളും നൽകിയത് നിലവാരമുള്ള ചികിത്സക്ക് നിര്‍ണ്ണായകമായെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയവർ പറഞ്ഞു.
കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഹൃദ്രോഗ പരിചരണത്തിന് പുതിയ ചുവടുവെപ്പായ ഈ വിജയം, പൊതു മേഖലാആരോഗ്യ സംവിധാനത്തിന്റെ വളര്‍ച്ചക്കും സംഘബോധത്തോടെ പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാര്‍ മേഖലയിലും അത്യാധുനിക ചികിത്സകള്‍ വിജയകരമായി നടപ്പാക്കാനാകുമെന്ന് തെളിയിക്കുന്നതാണ്. നമ്മുടെ സര്‍ക്കാര്‍ ആശുപത്രികളിലുള്ള വൈദ്യസങ്കേതങ്ങളും ആരോഗ്യപ്രവര്‍ത്തകരുടെ സമര്‍പ്പണവും കൊണ്ടാണ് ഇത്തരത്തിലുള്ള നേട്ടങ്ങള്‍ സാധ്യമാകുന്നതെന്ന് ഡോ. എ.കൃഷ്ണകുമാര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.