10 October 2024, Thursday
KSFE Galaxy Chits Banner 2

Related news

October 9, 2024
October 2, 2024
September 26, 2024
September 24, 2024
September 23, 2024
September 22, 2024
September 20, 2024
September 9, 2024
September 3, 2024
July 17, 2024

തൃശൂർ പൂരം: വെടിക്കെട്ട് കാണാൻ നിയന്ത്രണം

Janayugom Webdesk
തൃശൂർ
May 8, 2022 10:21 am

സ്വരാജ് റൗണ്ട് ഗ്രൗണ്ടിൽ നിന്ന് തൃശൂർപൂരം വെടിക്കെട്ട് കാണാൻ അനുമതിയില്ലെന്ന് എക്സ്പ്ലോസീവ് കേരള മേധാവി പി കെ റാണ. നൂറ് മീറ്റർ അകലം പാലിക്കണമെന്ന സുപ്രീം കോടതി നിയമം അനുസരിക്കണം. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നും റാണ പറഞ്ഞു.

തൃശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ട് ഇന്ന് നടക്കും. രാത്രി ഏഴ് മണിക്ക് പാറമേക്കാവ് ദേവസ്വവും എട്ട് മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ട് നടത്തുക. തൃശൂർ നഗരത്തിൽ വൈകുന്നേരം മൂന്ന് മണി മുതൽ ഗതാഗത നിയന്ത്രണം ഉണ്ടാകും.

തിരുവമ്പാടി ദേവസ്വത്തിന്റെ ചമയ പ്രദർശനം റവന്യൂ മന്ത്രി കെ. രാജനും, പാറമേക്കാവിന്റേത് സുരേഷ് ഗോപി എംപിയുമാണ് ഉദ്ഘാടനം ചെയ്യുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രദർശനം കാണാൻ എത്തും.

Eng­lish summary;Thrissur Pooram: Con­trol to see fireworks

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.