23 April 2024, Tuesday

തൃശൂർ‑പുതുക്കാട് ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു

Janayugom Webdesk
തൃശൂർ
February 12, 2022 11:49 am

പുതുക്കാട് റെയില്‍വേ സ്റ്റേഷനു സമീപം ചരക്കു തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു.
പാളം തെറ്റിയ ട്രെയിനിന്റെ എഞ്ചിനും ബോഗികളും മാറ്റിയതിന് ശേഷം പുതിയ പാളം ഘടിപ്പിച്ച് ട്രയൽ റൺ നടത്തിയ ശേഷമാണ് രണ്ടുവരി ഗതാഗതം പുനരാരംഭിച്ചത്. ഉച്ചയ്ക്ക് 11.55ന് ആദ്യം മലബാർ എക്സ്പ്രസാണ് കടത്തിവിട്ടത്. ഏതാനും ദിവസങ്ങളില്‍ ഈ ഭാഗത്ത് തീവണ്ടികള്‍ക്ക് വേഗത നിയന്ത്രണമുണ്ടാകുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് തൃശൂർ പുതുക്കാട് വച്ച് ഗുഡ്സ് ട്രെയിൻ പാളം തെറ്റിയത്. പുതുക്കാട് റയിൽവേ സ്റ്റേഷന് സമീപം തെക്കേ തുറവ് ഗേറ്റിന് അടുത്താണ് അപകടം ഉണ്ടായത്. ഇരുമ്പനത്തേക്ക് പോകുന്ന ചരക്ക് തീവണ്ടിയാണ് രണ്ട് മണിയോടെ അപകടത്തിൽപ്പെട്ടത്. അറ്റകുറ്റപ്പണി നടക്കുന്ന സ്ഥലമായതിനാൽ വേഗത കുറച്ചാണ് ട്രെയിൻ കടന്ന് പോയിരുന്നത്. ബോഗികളിൽ ചരക്കുണ്ടായിരുന്നില്ലെന്നതിനാൽ അപകടത്തിന്റെ തോത് കുറഞ്ഞു. ട്രെയിൻ പാളം തെറ്റിയതോടെ ഈ റൂട്ടിൽ ഗതാഗത നിയന്ത്രണമേർപ്പെടുത്തിയിരുന്നു. ഒമ്പത് ട്രെയിനുകൾ റദ്ദാക്കേണ്ടിവന്നു. ആറെണ്ണം ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ യുദ്ധകാലാടിസ്ഥാനത്തിൽ പണികൾ പൂർത്തിയാക്കിയാണ് താറുമാറായ തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചത്. 

eng­lish summary;Thrissur-Pudukkad train ser­vice resumed

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.