പുലികളിയെ വരവേല്‍ക്കാന്‍ ഒരുങ്ങി തൃശ്ശൂര്‍ നഗരി

Web Desk
Posted on September 13, 2019, 8:44 am

തൃശ്ശൂര്‍: കാണികളെ ആവേശത്തിമര്‍പ്പിലാഴ്ത്താന്‍ നാളെ തൃശ്ശൂര്‍ സ്വരാജ് റൗണ്ടില്‍ പുലികള്‍ ഇറങ്ങും. പുലികളിയെ വരവേല്‍ക്കാന്‍ തൃശ്ശൂര്‍ നഗരിയും ഒരുങ്ങുക്കഴിഞ്ഞു. ചായം തയ്യാറാക്കിയും നിശ്ചല ദൃശ്യങ്ങള്‍ ഒരുക്കിയും വിവിധ പുലി കളി സംഘങ്ങള്‍ അവസാനവട്ട ഒരുക്കങ്ങളിലാണ്. ഓണാഘോഷങ്ങളുടെ സമാപനം കൂടിയായ നാളെ രാവിലെത്തന്നെ പുലികള്‍ക്ക് ചായം പൂശിത്തുടങ്ങുമെന്നതിനാല്‍ പരിശീലനത്തിന്റെ അവസാന ദിവസമാണിന്ന്. ദേശങ്ങളില്‍ ചമയപ്രദര്‍ശനം തുടരുകയാണ്. ഇക്കുറിയും പെണ്‍പുലികളും കരിമ്പുലികളുമുണ്ടാകും. ഒന്നാം സ്ഥാനമുറപ്പിക്കാനുള്ള എല്ലാ ഒരുക്കങ്ങളും തകൃതിയാണ്.