Web Desk

December 27, 2019, 9:15 pm

തൃശ്ശൂരിൽ നിന്ന് ലഡാക്കിലേക്ക് ഒരു സൈക്കിൾ യാത്ര; 4100 കിലോമീറ്റര്‍ സൈക്കിള്‍ യാത്രയുമായി അര്‍ജുൻ

Janayugom Online

തൃശൂർ: ഫ്രീലാന്‍സ് ഫൊട്ടോഗ്രാഫിയിലൂടെ സമ്പാദിച്ച പണവുമായി തൃശൂര്‍ കൊണ്ടാഴിയില്‍ നിന്ന് ലഡാക്കിലേക്ക് സൈക്കിളില്‍ സാഹസിക യാത്രക്ക് തുടക്കം കുറിച്ച് ഇരുപത്തിമൂന്നുകാരനായ അര്‍ജുൻ. പ്രകൃതി സംരക്ഷണ സന്ദേശം പരത്തുകയാണ് യാത്രയുടെ ലക്ഷ്യം. തൃശൂര്‍ കൊണ്ടാഴി സ്വദേശിയായ അര്‍ജുന്‍. ഫ്രീലാന്‍സ് ഫൊട്ടോഗ്രാഫറാണ് അര്‍ജുന്‍. ഫൊട്ടോഗ്രാഫിയിലൂടെ പണം കണ്ടെത്തി. അച്ഛന്‍റെ സഹായം കൂടി ലഭിച്ചതോടെ യാത്ര തുടങ്ങാന്‍ തീരുമാനിച്ചു.

4100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയാണ് അർജ്ജുനന്റെ കൊണ്ടാഴിയില്‍ നിന്ന് ലഡാക്കിലേക്കുള്ള യാത്ര . ഈ യാത്രയ്ക്കുള്ള പ്രചോദനം പകരാന്‍ അഞ്ചു കിലോമീറ്റര്‍ ദൂരം സുഹൃത്തുക്കള്‍ ബൈക്ക് റാലിയും സംഘടിപ്പിച്ചിരുന്നു. യാത്ര പൂര്‍ത്തിയാക്കി മടങ്ങി എത്തിയ ശേഷം അര്‍ജുനന് നാട്ടുകാരുടെ വക സ്വീകരണവും ഉണ്ടാകും.ചേലക്കര എം.എല്‍.എ യു.ആര്‍ പ്രദീപ് സൈക്കിള്‍ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു.

‘you may also like this video’