15 January 2025, Wednesday
KSFE Galaxy Chits Banner 2

കേന്ദ്രം ഇന്ധന നികുതിയായി പിഴിഞ്ഞത് 3.71 ലക്ഷം കോടി

Janayugom Webdesk
ന്യൂഡൽഹി
December 15, 2021 10:12 pm

പെട്രോൾ, ഡീസൽ അധികനികുതിയിലൂടെ 2020–21 സാമ്പത്തിക വർഷം കേന്ദ്രസർക്കാർ സമാഹരിച്ചത് 3.71 ലക്ഷം കോടി രൂപയാണെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. കോവിഡ് മഹാമാരിയിൽ വാഹനഗതാഗതം നിലച്ച കാലത്ത് മുൻവർഷത്തെക്കാൾ 1,52,158 കോടിയാണ് അധികമായി കേന്ദ്രം സമാഹരിച്ചത്. കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് ഈയിനത്തിൽ സമാഹരിച്ച നികുതി 8.02 ലക്ഷം കോടിയാണെന്നും മന്ത്രി പാർലമെന്റിനെ അറിയിച്ചു. 

2018–19 വർഷത്തിൽ പെട്രോളിനും ഡീസലിനും എക്സൈസ് നികുതിയിനത്തിൽ 2,10, 282 കോടിയും 2019–20 ൽ 2,19,750 കോടിയും 2020–21 ൽ 3,71,908 കോടി രൂപയും ലഭിച്ചുവെന്നാണ് രാജ്യസഭയിൽ മന്ത്രി പറഞ്ഞത്.2014ൽ മോഡി സർക്കാർ അധികാരത്തിലെത്തുമ്പോൾ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു നികുതി. 2018 ഒക്ടോബർ-നവംബർ കാലയളവിലാണ് പെട്രോളിന്റെ എക്സൈസ് നികുതിയും വാറ്റും 19.48 രൂപയിൽ നിന്ന് 27.90 രൂപയായി വർധിപ്പിച്ചത്. ഇതേ കാലയളവിൽ ഡീസലിന്റെ നികുതി 15.33 രൂപയിൽ നിന്ന് 21.8 രൂപയാക്കി.
eng­lish summary;Through addi­tion­al tax on petrol and diesel cen­tral gain 3.71 crore
you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025
January 15, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.