കോഴിക്കോട്: കോഴിക്കോട് വളയത്ത് വീടിനു നേരെ ബോംബേറുണ്ടായി. വാണിമേല്‍ താഴെവീട്ടില്‍ വാസുവിന്റെ വീടിനു നേരെയാണ് ബോംബേറിഞ്ഞത്. സംഭവത്തില്‍ വീടിന്റെ ജനല്‍ ചില്ലുകളും വാതിലും തകര്‍ന്നു. ശനിയാഴ്ച രാത്രി 2 മണിയോടെയായിരുന്നു സംഭവം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
you may also like this video;