ആന്ധ്രാപ്രദേശ് തീരങ്ങളില്‍ ഇടിമിന്നല്‍; വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്തമഴ; ജാഗ്രതയോടെയിരിക്കണമെന്ന് കാലാവസ്ഥാവകുപ്പ്

Web Desk
Posted on June 14, 2019, 10:10 am

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന്റെ തീരങ്ങളില്‍ ശക്തമായ ഇടിമിന്നലുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ആന്ധ്രാപ്രദേശിലെ ഒറ്റപ്പെട്ടയിടങ്ങളിലും വിദര്‍ഭയിലും ഛത്തീസ്ഗജിലും ഇടിമിന്നലുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.

കൂടാതെ, ഒഡിഷയുടെ വിവിധ ഭാഗങ്ങളിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ശക്തമായ ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ട്. 40 മുതല്‍ 50 കിലോമീറ്റര്‍ ശക്തിയായ പൊടിക്കാറ്റ് ഉണ്ടാകുമെന്നതിനാല്‍ ജനങ്ങള്‍ ജാഗ്രതാ പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളായ സിക്കിം, അസ്സം, മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസ്സോറാം എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്‌തേക്കുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

YOU MAY ALSO LIKE THIS