Wednesday
18 Sep 2019

കേരളത്തിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി

By: Web Desk | Wednesday 28 August 2019 8:16 PM IST


ദുബായ്: സ്വദേശി പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ നല്‍കി സ്വന്തം പാസ്‌പോര്‍ട്ടുമായി കേരളത്തിലേക്ക് മടങ്ങാനുള്ള ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ നീക്കത്തിന് തിരിച്ചടി. ഇതിനായി തുഷാര്‍ കഴിഞ്ഞദിവസം കോടതിയില്‍ നല്‍കിയ അപേക്ഷ അജ്മാന്‍ കോടതി ബുധനാഴ്ച തള്ളി. തുഷാറിന്റെ കേസിലെ സാമ്പത്തിക ബാധ്യതകള്‍ സ്വദേശി പൗരന് ഏറ്റെടുക്കാന്‍ കഴിയുമോ എന്ന ആശങ്കയുള്ളതിനാലാണ് കോടതി അപേക്ഷ തള്ളിയത്. നാട്ടിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ് അജ്മാന്‍പ്രോസിക്യൂട്ടറുടെ നടപടി .

പത്തുവര്‍ഷം മുൻപുള്ള  ഒരു ബിസിനസ് ഇടപാടിന്റെഭാഗമായിഒൻപത്  ദശലക്ഷം ദിര്‍ഹം (പതിനെട്ട് കോടിയോളം രൂപ) തനിക്ക് കിട്ടാനുണ്ടെന്നുകാണിച്ച് തൃശ്ശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ളയാണ് തുഷാറിനെതിരേ അജ്മാന്‍ നുഐമി പോലീസില്‍ പരാതി നല്‍കിയത്. പത്തുവര്‍ഷം മുമ്ബുള്ള ചെക്കാണ് പരാതിയോടൊപ്പം നസീല്‍ അബ്ദുള്ള പോലീസില്‍ നല്‍കിയത്. പരാതി നല്‍കിയകാര്യം അറിയാതെയാണ് തുഷാര്‍ യു.എ.ഇ.യിലെത്തിയത്. തുടര്‍ന്ന് ഹോട്ടലില്‍ സംസാരിച്ചിരിക്കുന്നതിനിടയില്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രവാസിവ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയാണ് തുഷാറിനുവേണ്ടി പണം കെട്ടിവെച്ച് അദ്ദേഹത്തെ ജാമ്യത്തിലിറക്കിയത്‌.

you may also like this video

Related News