Tuesday
19 Mar 2019

ബിജെപി അപമാനിക്കുന്നു: തുഷാര്‍

By: Web Desk | Wednesday 14 March 2018 1:42 PM IST


thushar vellaappally copy

ബിജെപിയിലെ ഒരു വിഭാഗം നേതാക്കള്‍ അപമാനിക്കാന്‍ ശ്രമിക്കുന്നതായി ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി.

താന്‍ പോയി എംപി സീറ്റ് ചോദിച്ചു എന്നു പറഞ്ഞാല്‍ സീറ്റ് മോഹികളായ ബിജെപി നേതാക്കള്‍ പിന്നോക്കം പോകുമല്ലോ, അതിനുവേണ്ടിയാണ് ആക്ഷേപമെന്നും തുഷാര്‍ പറഞ്ഞു. എംപി ആകാന്‍ ഒരു കാരണവശാലും ആഗ്രഹിച്ചില്ല. ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ബിഡിജെഎസിന് ലഭിക്കരുതെന്ന് ഇവര്‍ക്ക് ആഗ്രഹമുണ്ട്. അതിന്റെ ഫലമായിട്ടാണ് ഇത്തരം പ്രചരണങ്ങള്‍.  ചില നേതാക്കള്‍ക്ക് വേണ്ടി തന്നെ ഉപയോഗിച്ചു. ചില ആളുകള്‍ക്ക് മറ്റുള്ളവരുടെ ശല്യം ഒഴിവാക്കാന്‍ വേണ്ടിയാണ് പാരവച്ചത്.

എന്‍.ഡി.എയില്‍ ബി.ജെ.പിയുമായി ഇടഞ്ഞുനില്‍ക്കുന്ന ബി.ഡി.ജെ.എസിന്റെ നിര്‍ണായക നേതൃയോഗം ചേര്‍ത്തലയില്‍ തുടങ്ങുന്നതിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍. യോഗത്തില്‍ എന്‍.ഡി.എയില്‍ തുടരണമോ എന്നതാണ് മുഖ്യ അജണ്ട. ചെങ്ങന്നൂരില്‍ തനിച്ചു പ്രചാരണം തുടങ്ങാനും നീക്കമുണ്ട്.

ചെങ്ങന്നൂരിലെ സ്ഥാനാര്‍ഥിപ്രഖ്യാപനത്തിനു മുന്നോടിയായി എന്‍.ഡി.എ. യോഗം വിളിക്കാൻ ബിജെപി ക്കു കഴിഞ്ഞില്ല.
കേരളത്തിലെ എന്‍.ഡി.എ. കാര്യക്ഷമമല്ലെന്നും തങ്ങളുടെ പരാതികള്‍ അവഗണിച്ചു മുന്നോട്ടുപോയാല്‍ ചെങ്ങന്നൂരില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്നും തുഷാര്‍ വെള്ളാപ്പള്ളി മുന്നറിയിപ്പു നല്‍കിട്ടുണ്ട്.

Related News