തൂത്തുക്കുടി കസ്റ്റഡി മരണത്തില്‍ അറസ്റ്റിലായ പോലീസുകാരൻ കോവിഡ് ബാധിച്ചു മരിച്ചു

Web Desk

തൂത്തുക്കുടി

Posted on August 10, 2020, 11:42 am

ലോക്ഡൗണ്‍ സമയത്ത് കടയടക്കാൻ വൈകിയെന്ന പേരില്‍ വ്യാപാരിയെയും മകനെയും കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച കൊലപ്പെടുത്തിയ കേസിലെ പ്രതിയായ എസ്ഐ കോവിഡ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. കേസിലെ പ്രതിയായ സ്പെഷല്‍ സബ് ഇൻസ്പെക്ടര്‍ പോള്‍ദുരൈ (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു മരണം റിപ്പോര്‍ട്ട് ചെയ്തത്.

മധുര സെൻട്രല്‍ ജയിലില്‍ റിമാൻഡില്‍ കഴിയുകയായിരുന്ന ഇദ്ദേഹത്തിന് ജൂലൈ 24 നാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹൃദ്രോഗ- പ്രമേഹ രോഗബാധിതനായിരുന്ന പോള്‍ദുരൈയുടെ നില ശനിയാഴ്ചയോടെയാണ് വഷളായത്.

ENGLISH SUMMARY: thuthukody cus­tody death; si dies dues to covid

YOU MAY ALSO LIKE THIS VIDEO