Web Desk

തൃശൂർ

June 13, 2021, 9:23 am

വിദേശത്തേക്ക്‌ കടക്കാൻ പ്ലാനിട്ട ടിക് ടോക്ക് താരം അമ്പിളിയെ പൊലീസ്‌ കുടുക്കിയത്‌ തന്ത്രപരമായ നീക്കത്തിലൂടെ

Janayugom Online

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ അറസ്റ്റിലായ ടിക് ടോക്ക് വീഡിയോയിലൂടെ താരമായ യുവാവിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. വടക്കാഞ്ചേരി കുമ്പളങ്ങാട്ട് കള്ളിയത്ത് പറമ്പിൽ വിഘ്നേഷ് കൃഷ്ണ എന്ന അമ്പിളി ടിക്ക് ടോക്കിൽ സെന്റിമെന്റൽ വീഡിയോ ചെയ്താണ് ശ്രദ്ധ നേടിയത്. നിരവധിയാളുകളാണ് അമ്പിളിയെ ടിക് ടോക്കിലും ഇൻസ്റാഗ്രാമിലും ഫോളോ ചെയുന്നത് . നിരവധി പെൺകുട്ടികൾ ടിക്ക് ടോക്ക് കണ്ട് വിഘ്‌നേഷിന് ഇൻസ്റ്റാഗ്രാമിൽ മെസേജ് അയക്കാറുണ്ടായിരുന്നതായും ഇങ്ങനെ വരുന്ന പെൺകുട്ടികളോട് സൗഹൃദം നടിച്ച് ചാറ്റ് ചെയ്യുകയും തുടർന്ന് രാത്രിയായാൽ ഭർത്താവിനെയും ഭാര്യയെയും പോലെ ചാറ്റ് ചെയ്യാമെന്ന് പറഞ്ഞ് അശ്‌ളീല ചാറ്റുകൾ ചെയ്യുകയുമാണ് വിഘ്‌നേഷിന്റെ പതിവ് രീതി. നിരവധി പെൺകുട്ടികൾക്ക് അമ്പിളി എന്ന് അറിയപ്പെടുന്ന വിഘ്നേഷ് അശ്‌ളീല മെസേജുകൾ അയച്ചിട്ടുണ്ടെന്നുള്ള വിവരങ്ങൾ പുറത്ത് വരുന്നത്.

കഴിഞ്ഞ വർഷം മെയ് മാസത്തിലാണ് പീഡനത്തിന് ഇരയായ കുട്ടിയെ അമ്പിളി പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയെ സ്വന്തം വീട്ടിലെത്തിച്ചാണ് പീഡനത്തിന് ഇരയാക്കിയതെന്നാണ് വിവരം. നിരവധി സ്ഥലങ്ങളിൽ അമ്പിളി പെൺകുട്ടിയുമായി കറങ്ങിയിരുന്നു. പെൺകുട്ടിയുടെ വീട്ടിലും രാത്രികാലങ്ങളിൽ വീട്ടുകാർ അറിയാതെ അമ്പിളി സ്ഥിരമായി പോകാറുണ്ടായിരുന്നു. വിവാഹം കഴിക്കാമെന്ന ഉറപ്പിലാണ് അമ്പിളി പെൺകുട്ടിയെ ചൂഷണം ചെയ്തതെന്ന് പൊലീസ് പറയുന്നു. വയറ് വേദനയെ തുടർന്ന് പെൺകുട്ടി ചികിത്സ തേടിയതോടെയാണ് ഗർഭിണിയാണെന്നുള്ള വിവരം അറിയുന്നത്. തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് അമ്പിളിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തതോടെ അമ്പിളി ഒളിവിൽപോയി. 

സംഭവം പുറത്തായതോടെ അമ്പിളി വിദേശത്തേക്ക് കടക്കാനുള്ള തയ്യാറെടുപ്പ് നടത്തി വരികയായിരുന്നു. ഇതോടെ സ്വന്തം വീട്ടിൽ നിന്നും മാറി ബന്ധു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന അമ്പിളിയെ പൊലീസ് അറസ്റ്റ് ചെയ്തത്. പാസ്‌പോർട്ടിന് അപേക്ഷിച്ച് കാത്തിരിക്കുകയായിരുന്ന അമ്പിളിയെ പാസ്പോർട്ട് വെരിഫിക്കേഷന് വേണ്ടി പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് അമ്പിളിയുടെ അച്ഛനെ പൊലീസ് അറിയിച്ചിരുന്നു. ഇക്കാര്യം പോസ്റ്റ് ഓഫീസുകാരുടെ സഹായത്തോടെ അമ്പിളിയുടെ വീട്ടുകാരെ അറിയിച്ചത്. ഈ വിവരം അറിയിക്കാൻ അമ്പിളി ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിലേക്ക് അമ്പിളിയുടെ അച്ഛൻ പോകുകയും അച്ചനെ നിരീക്ഷിച്ചെത്തിയ പൊലീസ് അമ്പിളിയെ അവിടെ നിന്ന് അറസ്റ്റ് ചെയുകയും ചെയ്തത്. 

ENGLISH SUMMARY:Tick ​​tock Ambili, who was plan­ning to go abroad, was caught by the police in a tac­ti­cal move
You may also like this video