ഇന്ത്യയിൽ നിലവിൽ നിരോധനം നേരിടുന്നു എങ്കിലും ഈ വർഷം ഏറ്റവും അധികം ആളുകൾ ഡൌൺലോഡ് ചെയ്ത ആപ്പുകളുടെ പട്ടികയിൽ ഫേസ്ബുക്കിനെ പിന്തള്ളി ടിക് ടോക്ക്. പ്രശസ്ത ആപ്പ് അനലിറ്റിക്സ്,ആപ്പ് ഡാറ്റ സ്ഥാപനമായ ആപ്പ് ആനിയുടെ റിപ്പോർട്ട് അനുസരിച്ച് 2019‑ൽ നിന്നും മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയാണ് ബൈറ്റ്ഡൻസിന്റെ ഹ്രസ്വ വീഡിയോ അപ്പ്ലിക്കേഷനായ ടിക്ക് ടോക്ക് ഒന്നാമതെത്തിയിരിക്കുന്നത്.
പ്രതിമാസം 1 ബില്യൺ സജീവ ഉപയോക്താക്കൾ എന്ന നേട്ടവും അടുത്ത വർഷം ടിക്ക് ടോക്ക് കൈവരിച്ചേക്കും എന്ന് ആപ്പ് ആനിയുടെ റിപ്പോർട് വ്യക്തമാക്കുന്നു.
ഒന്നാം സ്ഥാനം ടിക് ടോക്കിനു ലഭിച്ചു എങ്കിലും ഏറ്റവും അധികം ആളുകൾ ഡൗൺലോഡ് ചെയ്ത ആപ്പുകളുടെ പട്ടികയുടെ ആദ്യ അഞ്ചിൽ ഫേസ്ബുക് ഉടമസ്ഥയിലുള്ള അപ്പുകൾക്ക് തന്നെയാണ് മേൽക്കോയ്മ.ഫേസ്ബുക്ക് രണ്ടാം സ്ഥാനത്തും, വാട്സാപ്പ് മൂനാം സ്ഥാനത്തുമാണ്. ഫേസ്ബുക്കിന്റെ കീഴിലെ മറ്റൊരു ആപ്പ് ആയ ഇൻസ്റ്റാഗ്രാം ആണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്.കോവിഡ് കാലത്ത് വർക് ഫ്രം ഹോം കൊണ്ട് വ്യാപകമായി ഉപയോഗിക്കപ്പെട്ട സൂം ആപ്പ് ആണ് പട്ടികയിൽ നാലാം സ്ഥാനത്ത്.\
ഗൂഗിൾ പ്ലേ സ്റ്റോറിന്റെയും ആപ്പിൾ സ്റ്റോറിന്റെയും നവംബർ വരെയുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് ആപ്പ് ആനിയുടെ റിപ്പോർട്ട്.
English Summary:Tick Tock has overtaken Facebook in the list of most downloaded apps this year
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.