18 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 15, 2025
September 7, 2024
April 15, 2024
September 15, 2023
July 12, 2023
July 19, 2022
June 28, 2022
March 30, 2022
March 25, 2022
March 7, 2022

ടിക് ടോക് വഴി ഭീഷണി: അമേരിക്കയില്‍ സ്‌കൂളുകള്‍ക്ക് സുരക്ഷ

Janayugom Webdesk
വാഷിങ്ടണ്‍
December 18, 2021 10:00 pm

ടിക് ടോക് വഴി ആക്രമണ ഭീഷണികള്‍ ലഭിച്ച സാഹചര്യത്തില്‍ അമേരിക്കയില്‍ സ്‌കൂളുകള്‍ക്ക് സുരക്ഷ വര്‍ധിപ്പിക്കാനൊരുങ്ങി അധികൃതര്‍. സ്‌കൂളുകളില്‍ ബോംബ് സ്‌ഫോടനവും വെടിവയ്പ്പുമടക്കമുള്ള അക്രമസംഭവങ്ങള്‍ ഉണ്ടാവുമെന്ന് ടിക് ടോക് പോസ്റ്റുകളിലൂടെ ഭീഷണി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് നടപടി. മിഷിഗണിലെ സ്‌കൂളില്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വെടിവയ്പ് നടന്ന സാഹചര്യത്തില്‍ വ്യാപകമായി പ്രചരിക്കുന്ന ടിക് ടോക് പോസ്റ്റുകള്‍ സ്‌കൂള്‍ അധികൃതരിലും മാതാപിതാക്കളിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. അജ്ഞാത സ്രോതസില്‍ നിന്നുമാണ് പോസ്റ്റുകള്‍ വന്നിരിക്കുന്നത്. 

അരിസോണ, മൊണ്‍ടാന, ന്യൂയോര്‍ക്ക്, പെന്‍സില്‍വാനിയ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ സ്‌കൂള്‍ അധികൃതര്‍ സ്‌കൂളുകള്‍ക്ക് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തുമെന്ന് അറിയിച്ചിട്ടുണ്ട്.അമേരിക്കയില്‍ സ്‌കൂളുകളില്‍ വെടിവയ്പ് അടക്കമുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ളതാണ്.ഏറ്റവും ഒടുവിലായി മിഷിഗണിലെ ഡെട്രോ­യിറ്റില്‍ ഓക്‌സ്‌ഫോര്‍ഡ് ഹൈസ്‌കൂളില്‍ കുറച്ചുദിവസം മുമ്പുണ്ടായ വെടിവയ്പില്‍ നാല് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 15കാരനായ വിദ്യാര്‍ത്ഥി തന്നെയായിരുന്നു സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
eng­lish summary;Tick ​​tok threat in schools of Unit­ed States
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.