27 March 2024, Wednesday

Related news

January 10, 2024
December 31, 2023
December 18, 2023
October 29, 2023
August 23, 2023
August 21, 2023
June 25, 2023
June 11, 2023
June 5, 2023
March 20, 2023

ട്രെയിന്‍ സംവിധാനങ്ങള്‍ സാധാരണ ഗതിയിലേയ്ക്ക്; കൗണ്ടറില്‍ നിന്ന് ടിക്കറ്റ് ഇനിയെടുക്കാം

Janayugom Webdesk
August 25, 2021 1:22 pm

ഒന്നരവര്‍ഷത്തിനു ശേഷം തീവണ്ടി ഗതാഗതം സാധാരണനിലയിലേക്ക് എത്തിക്കാന്‍ റെയില്‍വേ ശ്രമം തുടങ്ങി. റിസര്‍വു ചെയ്തുമാത്രം യാത്ര അനുവദിക്കുന്ന പ്രത്യേക തീവണ്ടികള്‍ മാത്രമാണിപ്പോള്‍ ഓടിക്കുന്നത്. റിസര്‍വേഷനില്ലാതെ യാത്ര അനുവദിക്കുന്ന തീവണ്ടികള്‍ പരീക്ഷണ അടിസ്ഥാനത്തില്‍ ഓടിക്കും. ദക്ഷിണ റെയില്‍വേയുടെ കീഴില്‍ എറണാകുളം-കൊല്ലം-എറണാകുളം മെമു, കണ്ണൂര്‍-മംഗലാപുരം-കണ്ണൂര്‍ എക്‌സ്പ്രസ് എന്നിവയുള്‍പ്പെടെ അഞ്ചു തീവണ്ടികള്‍ 30 മുതല്‍ ഇങ്ങനെ ഓടിത്തുടങ്ങും. 

കൗണ്ടറില്‍ നിന്നെടുക്കുന്ന ടിക്കറ്റ് ഉപയോഗിച്ച് ഈ തീവണ്ടികളില്‍ മാത്രമേ യാത്ര ചെയ്യാനാവൂ. ഓരോ റെയില്‍വേ സോണിന്റെ ആവശ്യപ്രകാരം അണ്‍റിസര്‍വ്ഡ് തീവണ്ടികള്‍ റെയില്‍വേ അനുവദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് 2020 മാര്‍ച്ചിലാണ് രാജ്യത്താകെ തീവണ്ടി ഗതാഗതം നിലച്ചത്. പിന്നീട് ഘട്ടംഘട്ടമായാണ് ഓരോ പ്രത്യേക തീവണ്ടികള്‍ ഓടിത്തുടങ്ങിയത്. 

തിരുച്ചിറപ്പിള്ളി-കാരയ്ക്കല്‍, മയിലാടുതുറൈ-തിരുവാരൂര്‍, മധുര‑ചെങ്കോട്ട തീവണ്ടികളും 30 മുതല്‍ ദിവസേന ഓടിക്കും. എറണാകുളത്തുനിന്ന് കൊല്ലത്തേക്കുള്ള മെമു വൈകീട്ട് 6.15‑ന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെട്ട് 10.15‑ന് എത്തും. കൊല്ലം-എറണാകുളം മെമു രാവിലെ നാലിന് പുറപ്പെട്ട് 8.25‑ന് എറണാകുളം ജങ്ഷനില്‍ എത്തും. കണ്ണൂര്‍-മംഗാലാപുരം തീവണ്ടി 7.40‑ന് പുറപ്പെട്ട് 10.55‑ന് മംഗലാപുരം സെന്‍ട്രലില്‍ എത്തും. മംഗലാപുരം-കണ്ണൂര്‍ തീവണ്ടി വൈകീട്ട് 05.05‑ന് പുറപ്പെട്ട് 8.40‑ന് എത്തും.
eng­lish summary;Tickets can now be picked up from the Rail­way sta­tion counter
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.