കേരള അതിർത്തിയിൽ കടുവയുടെ അക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

Web Desk
Posted on January 31, 2019, 6:51 pm
മാനന്തവാടി. കേരള കർണാടക അതിർത്തിയിൽ ബാവലി മച്ചൂരിൽ ആനമാളത്തിന് സമീപം നാഗർഹോള നാഷണൽ പാർക്കിന് സമീപത്താണ് കടുവയുടെ അക്രമത്തിൽ കാട്ടുനായ്ക്ക വിഭാഗത്തിലെ കുള്ളാൻ 38 കൊല്ലപ്പെട്ടത്. ഇന്ന് രണ്ട് മണിയോടെ വന അതിർത്തിയിലുടെ വീട്ടിലേക്ക് നടന്ന് വരുമ്പോഴാണ് കടുവയുടെ ആക്രമം ഉണ്ടായത്. കുള്ളാന്റ നിലവിളി കേട്ട് പ്രദേശവാസികൾ എത്തുന്നതിന് മുമ്പ് തന്നെ കടുവ കുളളാനെയും കൊണ്ട് വനത്തിൽ മറഞ്ഞിരുന്നു. പ്രദേശവാസികൾ പടക്കം പൊട്ടിച്ച്  വനപാലകരോടൊപ്പം തെരച്ചിൽ നടത്തിയാ
ണ് മൃതദേഹം കണ്ടെത്തിയത്
2 ദിവസം മുമ്പ് ഇവിടെ മറ്റൊരു യുവാവിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. കടുവയെ പിടികൂടുന്നതിനുള്ള ശ്രമം കർണാടക വനംവകുപ്പ് ആരംഭിച്ച സമയത്താണ് രണ്ടാമത്തെയാളും കടുവയുടെ ആക്രമത്തിൽ കൊല്ലപ്പെടുന്നത്.ബാവലി, ബൈരകുപ്പ, മച്ചൂർ, ആനമാളം, കടക്കത്ത എന്നി പ്രദേശങ്ങളിൽ നിരവധി കുടുംബങ്ങളാണ് വനത്തിനുള്ളിലും വന അതിർത്തിയിലും കുടിൽ കെട്ടിതാമസിക്കുന്നത്, മൈസൂർ ഡെപ്യൂട്ടി കമ്മിഷണർ സ്ഥലത്ത് എത്താതെ കുള്ളാന്റെ മൃതദേഹം മാറ്റൻ അനുവദിക്കില്ലെന്നാണ് പ്രദേശവാസികളുടെ നിലപാട്. പ്രദേശത്ത് പോലിസും കർണാടക വനപാലകരും ക്യാമ്പ് ചെയ്യുന്നുണ്ട്. കടുവയെ പിടികൂടുന്നതിന് അടിയന്തര നടപടി ആരംഭിച്ചുവെന്നും വനത്തിൽ പരിശോധന നടത്തുന്നതിന് കുങ്കിയാനയുൾപ്പെടെയുള്ള സംവിധാനങ്ങളും മെഡിക്കൽ ടീം സ്ഥലത്ത് എത്തിയതായും ജനങ്ങൾ സഹകരിക്കണമെന്നും നാഗർഹോള ഡെപ്യൂട്ടി കമ്മിഷണർ അഭ്യർത്ഥിച്ചു.