ഡബ്ലിന്‍: സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളിൽ ഒരു കുട്ടിയെ കടുവ ആക്രമിക്കാന്‍ വരുന്നതിന്റെ വീഡിയോ വൈറലായിയിരുന്നു. അയര്‍ലണ്ടിലെ ഡബ്ലിന്‍ മൃഗശാലയിലാണ് സംഭവം.കടുവയെ ഇട്ടിരിക്കുന്ന ചില്ല് ജാലകത്തിന് മുന്നില്‍ നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഏഴുവയസുകാരന് അടുത്തേക്കാണ് കടുവ പാഞ്ഞടുക്കുന്നത്. ഏഴ് സെക്കന്‍ഡ് ദൈര്‍ഘ്യമാണ് വീഡിയോയ്ക്കുള്ളത്.
കടുവയെ താമസിച്ചിരിക്കുന്ന ചില്ല് ജാലകത്തിന് മുന്നില്‍ ഫോട്ടോയ്ക്കായി പോസ് ചെയുമ്പോൾ . കടുവ പതുക്കെ ഏഴുവയസുകാരന്റെ അടുത്തേക്ക് വരുന്നത് വീഡിയോയില്‍ കാണാം. അടുത്തെത്തിയ കടുവ കുട്ടിയെ പിടിക്കാനായി കുതിച്ചുകയറുന്നതും അവന്‍ പേടിച്ച് മുന്നോട്ട് വീഴുന്നതും കാണാം.
ചില്ല് ജാലകത്തിന് അപ്പുറമാണ് കടുവയെങ്കിലും അത് കുട്ടിക്കുനേരെ ആക്രോശിക്കുന്നത് വലിയ നടുക്കമാണ് ഉണ്ടാക്കുന്നത്. ഏഴുവയസുകാരന്റെ പിതാവ് തന്നെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
My son was on the menu in Dublin Zoo today #raar pic.twitter.com/stw2dHe93g
— RobC (@r0bc) December 22, 2019
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.