നെയ്യാർ സഫാരി പാർക്കിലെത്തിച്ച കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടു

Web Desk

നെയ്യാര്‍

Posted on October 31, 2020, 4:01 pm

വയനാട്ടില്‍ നിന്ന് നെയ്യാര്‍ ‍ഡാമിലേക്കു കൊണ്ടുവന്ന കടുവ കൂട്ടില്‍ നിന്ന് രക്ഷപ്പെട്ടു. പത്ത് വയസ് പ്രായമുളള പെണ്‍കടുവയാണ് സഫാരി പാര്‍ക്കില്‍ നിന്നും രക്ഷപ്പെട്ടത്. കൂടിന്റെ കമ്പി വളച്ചെടുത്ത് കടുവ രക്ഷപ്പെട്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

കടുവയെ കണ്ടെത്താൻ ഊര്‍ജിതമായ തിരച്ചില്‍ തുടങ്ങിയതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. കടുവ ജനവാസ മേഖലയിലേക്കു പ്രവേശിച്ചിട്ടില്ലെന്നാണ് നിഗമനം.

വയനാട് ചിലതലത്ത് മേഖലയിലെ ആദിവാസി കോളനിയില്‍ ഭീതി പടര്‍ത്തിയ കടുവ മൂന്ന് ദിവസം മുൻപാണ് വനം വകുപ്പിന്റെ കെണിയില്‍ വീണത്. ഇന്നലെ രാവിലെയാണ് കടുവ നെയ്യാര്‍ സഫാരി എത്തിച്ചത്. അവശനിലയിലായ കടുവയെ വേണ്ട നിരീക്ഷണവും ചികിത്സയും നല്‍കിയ ശേഷം കാട്ടില്‍ തിരിച്ചെത്തിക്കാനായിരുന്നു അധികൃതരുടെ പദ്ധതി. ഇതിനിടെയാണ് കടുവ കൂട് പൊളിച്ച് രക്ഷപ്പെട്ടത്.

ENGLISH SUMMARY: TIGER ESCAPED FROM SAFARI PARK

YOU MAY ALSO LIKE THIS VIDEO