Janayugom Online
ഊട്ടിക്ക് സമീപത്തുള്ള പാരസെന്‍സ് വാലി ഡാമിന് സമീപം കണ്ടെത്തിയ കടുവയുടെ ജഡം.

കടുവ ചത്ത നിലയില്‍: വിഷം വച്ച് കൊന്നതെന്ന് സംശയം

Web Desk
Posted on July 17, 2019, 8:52 am

മറയൂര്‍: ഊട്ടിക്ക് സമീപം പാരസെന്‍സ് വാലി ഡാമിന് സമീപം കടുവയെ ചത്ത നിലയില്‍ കണ്ടെത്തി. ഏകദേശം 15 വയസ് തോന്നിക്കുന്ന ആണ്‍ വര്‍ഗത്തിലുള്ള കടുവയുടെ ജഡമാണ് കണ്ടെത്തിയത്. അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശരവണകുമാര്‍, ഡി.എഫ്. ഒ ഗുരുസാമി എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കടുവയുടെ ആന്തരിക ഭാഗങ്ങള്‍ പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് സ്‌ക്വാഡിലെ നായയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
വിഷം ഉള്ളില്‍ ചെന്ന് ചത്തതാണെന്നാണ് പ്രാഥമിക നിഗമനം. കടുവയുടെ വായില്‍ നിന്ന് വിഷം കലര്‍ന്ന രക്തം വാര്‍ന്ന് കിടക്കുന്നുണ്ട്. സമീപ പ്രദേശത്തുള്ളവര്‍ ആരെങ്കിലും ഇറച്ചിയില്‍ വിഷം കലര്‍ത്തി വച്ചത് കഴിച്ചായിരിക്കാം കടുവ ചത്തതെന്ന് സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു.