വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുകാരിയെ പുലി കടിച്ചുകീറി കൊന്നു. കര്‍ണാടകയിലെ തുംകുരുവിലുള്ള ബയ്ചന്‍ഹള്ളി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. രാത്രിയിൽ വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതിരുന്നതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വീടിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ ദേഹത്ത് പുലിയുടെ ആക്രമണത്തിന്റെ പാടുകൾ ഉണ്ടായിരുന്നു. നേരത്തെ പുലിയുടെ ആക്രമണത്തിൽ അഞ്ചുവയസ്സുള്ള ആൺകുട്ടിയും അറുപത് വയസ്സുള്ള രണ്ട് പേരും കൊല്ലപ്പെട്ടിരുന്നു. പുലിയെ പിടികൂടണമെന്ന് നാട്ടുകാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും വനം വകുപ്പ് അധികൃതർ അനാസ്ഥ കാട്ടുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
English Summary: Leopard kill three years old girl.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.