ആഗോളത്തലത്തില്‍ വ്യാപിച്ച കോവിഡ് 19 വൈറസ് രോഗബാധയില്‍ നിന്ന് മൃഗങ്ങൾക്കും രക്ഷയില്ലാതാകുന്നു. ന്യൂയോർക്കിലെ ബ്രോൺക്സ് മൃഗശാലയിൽ പാർപ്പിച്ചിരിക്കുന്ന നാദിയ എന്ന നാലുവയസ് പ്രായമുള്ള മലയന്‍ കടുവയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അയോവയിലെ നാഷണൽ വെറ്ററിനറി സർവീസസ് ലബോറട്ടറിയാണ് പരിശോധനാഫലം സ്ഥിരീകരിച്ചത്.
മാര്‍ച്ച് 27നാണ് നാദിയ രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. അമേരിക്കയില്‍ ഇത്തരത്തില്‍ ഒരു വന്യമൃഗത്തിന് കോവിഡ് 19 വൈറസ് രോഗബാധ സ്ഥിരീകരിക്കുന്നത് ആദ്യത്തെ സംഭവമാണെന്ന് ബ്രോങ്ക്സ് മൃഗശാലയിലെ ചീഫ് മൃഗ ഡോക്ടര്‍ പോൾ കാലെ പറഞ്ഞു. മൃഗശാല ജീവനക്കാരിൽ നിന്നാകാം കടുവയിലേക്ക് രോഗം പകര്‍ന്നതെന്നാണ് നിഗമനം. ന്യൂയോര്‍ക്കില്‍ കൊറോണ വൈറസ് അനുദിനം വര്‍ധിച്ചതോടെ മാര്‍ച്ച് 16 മുതല്‍ മൃഗശാലയില്‍ സന്ദര്‍ശകരെ പ്രവേശിപ്പിച്ചിരുന്നില്ല.
മൃഗശാലയിലെ ആറ് കടുവകളും ഒരു സിംഹവും മൂന്ന് ആഫ്രിക്കൻ പുലികളും ഇതിനോടകം അസുഖ ബാധിതരാണ്. എന്നാല്‍ ഈ മൃഗങ്ങളെ ബാധിച്ചിരിക്കുന്നത് കൊറോണ വൈറസ് ആണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല. രോഗബാധിതരായ മൃഗങ്ങള്‍ ആരോഗ്യവാന്‍മാരാണെന്നും ഇവരെ നിരീക്ഷിച്ചുവരുകയാണെന്നും മൃഗശാല അധികൃതര്‍ വ്യക്തമാക്കി.
അതേസമയം ചൈനയിലെ വളർത്തു പൂച്ചകളിൽ നേരത്തെ കോവിഡ് രോഗം സ്ഥിരീകരിച്ചിരുന്നു. ഒരുമിച്ച് പാർപ്പിക്കുന്ന പൂച്ചകളിൽ ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് രോഗം പകരുമെന്നും തെളിഞ്ഞിരിന്നു.
English Summary: Tiger tests positive for corona virus at Zoo
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.