Web Desk

പനാജി

February 05, 2020, 6:11 pm

ഗോമാംസം ഭക്ഷിക്കുന്ന കടുവകളെ ശിക്ഷിക്കണം: എംഎല്‍എ നിയമസഭയില്‍

Janayugom Online

ഗോമാംസം ഭക്ഷിക്കുന്നതിന് മനുഷ്യരെ ശിക്ഷിക്കുന്നത് പോലെ, പശുക്കളെ തിന്നുന്ന കടുവകളെ ശിക്ഷിക്കണമെന്ന് ഗോവയിലെ എംഎല്‍എ ചര്‍ച്ചില്‍ അലിമാവോ.ഗോമാംസം ഭക്ഷിക്കുന്നതിന് മനുഷ്യരെ ശിക്ഷിക്കുകയാണെകിൽ ഈ കുറ്റത്തിന് കടുവകൾക്കും ശിക്ഷ നൽകാമെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭയിൽ പ്രത്യേക ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനിടെയായിരുന്നു എംഎൽയുടെ പ്രതികരണം. കഴിഞ്ഞ മാസം മഹാദായി വന്യജീവി സങ്കേതത്തിൽ ഒരു കടുവയെയും മൂന്ന് കടുവക്കുഞ്ഞുങ്ങളെയും നാട്ടുകാരായ അഞ്ചുപേർ ചേർന്ന് കൊലപ്പെടുത്തിയിരുന്നു. ബുധനാഴ്ച പ്രതിപക്ഷ നേതാവ് ദിഗംബര്‍ കമത് ഈ വിഷയം ഗോവ നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് അലെമെവൊയുടെ പ്രസ്താവന.

ഗോമാസം ഭക്ഷിക്കുന്നതിന് മനുഷ്യരെ ശിക്ഷിക്കുകയാണെങ്കില്‍ ഈ കുറ്റത്തിന് കടുവകള്‍ക്കും ശിക്ഷ നല്‍കണമെന്ന് അദ്ദഹം പറഞ്ഞു.മനുഷ്യര്‍ ഗോമാംസം ഭക്ഷിക്കുന്നതിന് ശിക്ഷ നല്‍കുമ്പോള്‍ ഗോമാംസം ഭക്ഷിക്കുന്ന കടുവകള്‍ക്ക് എന്താണ് ശിക്ഷയെന്ന് അദ്ദേഹം ചോദിച്ചു. വന്യജീവി സംരക്ഷണത്തില്‍ കടുവകള്‍ പ്രധാനപ്പെട്ടവയാണെങ്കില്‍ മനുഷ്യരെ സംബന്ധിച്ചിടത്തോളം പശുക്കളാണ് പ്രധാനപ്പെട്ടവയെന്ന് അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry: Tigers must be pun­ished for eat­ing cow says MLA

YOU MAY ALSO LIKE THIS VIDEO