കടുവ സുന്ദരിയെ മയക്കിപിടികൂടി

Web Desk
Posted on November 07, 2018, 3:37 pm

നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് സുന്ദരിയെ മയക്കിപിടികൂടി. ഓഡീസയിലെ സത്‌കോസിയ വന്യജീവി സംരക്ഷണമേഖലയിലാണ് റോയല്‍ബംഗാള്‍ പെണ്‍കടുവയെ മയക്കി പിടിച്ചത്. ജൂണ്‍28ന് മധ്യപ്രദേശിലെ ബന്ധവഗര്‍ സങ്കേതത്തില്‍ നിന്നും ഒഡീസ വന്യസങ്കേതത്തിലേക്ക് കടുവ പുനരധിവാസ പരിപാടിയില്‍ എത്തിച്ചതാണ് സുന്ദരിയെ.

സുന്ദരി നിരവധിപേരെ ആക്രമിച്ചതായി പരാതി ഉയര്‍ന്നതോടെയാണ് നടപടി. കന്‍ഹ,പെന്‍ച് കടുവസങ്കേതങ്ങളില്‍ നിന്നും എത്തിയ രണ്ട് വിദഗദ്ധസംഘങ്ങളും പരിശീലിപ്പിച്ച ആനയുമാണ് സുന്ദരിയെ മയക്കി പിടികൂടിയത്. ആളെത്തീനിയായ അവ്‌നി എന്ന കടുവയെ പിടികൂടാനുള്ള ശ്രമത്തിനൊടുവില്‍ വെടിവച്ചുകൊന്നത് വിവാദമായിരുന്നു. നാട്ടുകാര്‍ കടുവയെ കൊല്ലണമെന്നാവശ്യപ്പെടുമ്പോള്‍ മൃഗസ്‌നേഹികള്‍ ഇതിനെതിരെ ശക്തമായ നിയമ നടപടികളുമായി രംഗത്തുണ്ട്.