നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷയ്ക്കൊരുങ്ങി തീഹാർ ജയില്‍. വധശിക്ഷ നടപ്പാക്കുന്നതിനോടനുബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഇതേ തുടർന്ന് പ്രതികളെ ഏകാന്ത തടവറകളിവലേയ്ക്ക് മാറ്റി. വധശിക്ഷ നടപ്പാക്കുന്ന തിഹാറിലെ മൂന്നാം നമ്പർ ജയിലിലാണ് പ്രതികളുള്ളത്. ഇവരെ പാർപ്പിച്ചിരിക്കുന്ന ഓരോ സെല്ലിലും രണ്ട് സിസിടിവി വീതം സ്ഥാപിച്ചിട്ടുണ്ട്. ആത്മഹത്യ മനോഭവമോ അക്രമ സ്വഭാവമോ കാണിക്കുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കാനാണിത്. ദിവസവും ഡോക്ടർമാരുടെ സംഘം ഇവരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കുകയും മാനസിക പ്രശ്നങ്ങൾ ഒഴിവാക്കാൻ കൗൺസിലിങ്ങും നൽകുന്നുണ്ട്.
കൂടാതെ നിർഭയ കേസിൽ ദയാഹർജി നൽകാനുള്ള രേഖകൾ വിട്ടുനൽകുന്നതിൽ തിഹാർ ജയിൽ അധികൃതർ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ ഹർജി തള്ളി. ഡൽഹി പട്യാല ഹൗസ് കോടതിയാണ് ഹർജി തള്ളിയത്. ജയിൽ അധികൃതരോട് ഇനി രേഖകൾ നൽകാൻ ആവശ്യപ്പെടേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളിലൊരാളായ വിനയ് ശർമ്മക്ക് ജയിലിൽവച്ച് വിഷബാധയേറ്റുവെന്നും ഇതിന്റെ രേഖകൾ ജയിൽ അധികൃതർ നൽകിയില്ലെന്നും പ്രതിഭാഗം അഭിഭാഷകനായ എ പി സിങ് കോടതിയെ അറിയിച്ചു. എന്നാൽ വധശിക്ഷ വൈകിപ്പിക്കാൻ പ്രതിഭാഗം മനപ്പൂർവം ശ്രമിക്കുകയാണെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
പ്രതികളായ വിനയ് കുമാർ ശർമ(26), അക്ഷയ കുമാർ സിങ്(31), പവൻ സിങ് (25) എന്നിവർക്കായാണ് ദയാ ഹർജ്ജി സമർപ്പിക്കുതിന് വേണ്ടിയാണ് അഭിഭാഷകൻ രേഖകൾ തിഹാർ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടത്. 012 ലെ നിർഭയ കൂട്ടബലാൽസംഗ കേസ് പ്രതികളെ ഫെബ്രുവരി ഒന്നിനാണ് തൂക്കിലേറ്റുന്നത്. നേരത്തെ പ്രതികളെ തൂക്കിലേറ്റാനായി വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഇവർ തിരുത്തൽ ഹർജി നൽകിയതോടെ മാറ്റുകയായിരുന്നു.
English Summary: Tihar jail ready for capital punishment in nirbhaya case
You may also like this video