ടിക്ടോക് പ്ലേസ്റ്റോറില്‍ തിരികെയെത്തി

Web Desk
Posted on April 30, 2019, 5:09 pm

ന്യൂഡല്‍ഹി: നിരോധനമേര്‍പ്പെടുത്തിയ സോഷ്യല്‍ മീഡിയ ആപ്പ് ടിക് ടോക് ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും തിരികെയെത്തി. യാതൊരുവിധ നിയന്ത്രണങ്ങളുമില്ലാതെ ടിക്ടോക് ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാം.

കഴിഞ്ഞ ഏപ്രില്‍ മൂന്നിനാണ് അശ്ലീലത പോത്സാഹിപ്പിക്കുന്നുവെന്ന് കാണിച്ച് മദ്രാസ് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് ടിക് ടോക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതിന്റെ ഫലമായി ആപ്പിളില്‍നിന്നുും ഗൂഗിള്‍ പ്ലേസ്റ്റോറിന്‍ന്നിന്നും ടിക് ടോക് എടുത്തുമാറ്റിയിരുന്നു.
അശ്ലീലത തടയുന്നതിനുള്ള സാങ്കേതികവിദ്യ ടിക് ടോക് ഇല്‍ സന്നിവേശിപ്പിച്ചിട്ടുള്ളതായി ഉടമസ്ഥ കമ്പനിയായ ബൈടെന്‍ഡെന്‍സ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ 2018 ജൂലൈ മുതല്‍ ടിക്ടോകില്‍ വന്നിട്ടുള്ള അശ്ലീല കണ്ടന്റുകള്‍ നീക്കം ചെയ്യുന്നത് നടന്നുവരികയാണെന്നും ടിക് ടോക് വ്യക്തമാക്കി.