ക്ലോസറ്റിൽ നക്കി കോവിഡിനെതിരെ ചലഞ്ച്: ഒടുവിൽ രോഗം സ്ഥിരീകരിച്ച് ടിക് ടോക്ക് താരം ആശുപത്രിയിൽ

Web Desk
Posted on March 26, 2020, 5:55 pm

ലോകമെമ്പാടുമുള്ള നിരവധി ആളുകളുടെ ജീവൻ കവർന്ന കോവിഡിനെതിരെ പബ്ലിക് കക്കൂസിൽ നക്കി ചലഞ്ച് നടത്തിയ ടിക് ടോക്ക് താരത്തിന് കോവിഡ് സ്ഥിരീകരിച്ചു. 21 കാരനായ ലാർസിനാണ് കോവിഡ് ബാധയേറ്റത്. താൻ രോഗബാധിതനാണെന്ന് ലാർസ് തന്നെയാണ് ആശുപത്രിയിൽ കിടക്കുന്ന ഫോട്ടോ പങ്കുവെച്ചുൂകൊണ്ട് വെളിപ്പെടുത്തിയത്.ഇതോടെ ബെവർലി ഹിൽസ് സ്വദേശിയായ ലാർസിന്റെ അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തിരിക്കുകയാണ്.

സമൂഹമാധ്യമങ്ങളിൽ ഗേഷോൻമെൻഡിസ് എന്ന പേരിലറിയപ്പെടുന്ന ലാർസ് കഴിഞ്ഞ ദിവസം പൊതു ശൗചാലയം നക്കികൊണ്ട് കൊറോണ വൈറസിനെതിരെ ചലഞ്ച് എന്ന പേരിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വലിയ വിമർശനങ്ങൾ ഉയർന്നെങ്കിലും നിരവധി പേർ ഈ ചലഞ്ച് ഏറ്റെടുത്തിരുന്നു. മിയാമി സ്വദേശിയായ 22കാരി കോവിഡ് പടർന്നു പിടിച്ച ദിവസങ്ങളിൽ വിമാനത്തിന്റെ ക്ലോസറ്റിൽ നക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. വിമാനത്തിലെ ശുചിമുറികൾ വ‍ൃത്തിയുള്ളതാണ് എന്നായിരുന്നു പോസ്റ്റിൽ പറഞ്ഞത്. ഇതിനു പിന്നാലെ ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകൾ പ്രചരിച്ചു.

Eng­lish Summary:tik tok star admit­ted after coro­na chal­lenge

You may also like this video