Web Desk

ചെന്നൈ

June 13, 2020, 9:23 am

ടിക്‌ടോക്കില്‍ വൈറലാകാന്‍ ജീവനുള്ള മീന്‍ വിഴുങ്ങി: യുവാവ് ശ്വാസം മുട്ടി മരിച്ചു

Janayugom Online

യൂത്തന്‍മാരുള്‍പ്പെടെ എല്ലാവരും ഇപ്പോള്‍ തങ്ങളുടെ ‘കഴിവുകള്‍’ പ്രകടിപ്പിക്കാനുള്ള ഒരു വേദിയായി കണക്കാക്കുന്നത് ടിക്‌ടോക്കിനെയാണ്. പലപ്പോഴും പല പ്രകടനങ്ങളും അതിരു വിടാറുമുണ്ട്. ഇത് ആളുകളുടെ ജീവന്‍ അപഹരിക്കാറുമുണ്ട്. അത്തരത്തില്‍ ടിക് ടോക്കില്‍ വൈറലാകാന്‍ ജീവനുള്ള മീനിനെ വിഴുങ്ങയ യുവാവിന് ജീവന്‍ നഷ്ടമായി എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തു വന്നിരിക്കുന്നത്. ചെന്നൈ ഹൊസൂര്‍ പാര്‍വതി നഗറില്‍ താമസിക്കുന്ന 22 കാരന്‍ വെട്രിവേലാണ് ശ്വാസം മുട്ടി മരിച്ചത്. കെട്ടിട തൊഴിലാളിയായിരുന്നു ഇയാള്‍.

മദ്യലഹരിയിലായിരുന്ന യുവാവും സുഹൃത്തുക്കളും തേര്‍പേട്ടയ്ക്കടുത്തുള്ള തടാകക്കരയില്‍ കഴിഞ്ഞ ദിവസം മീന്‍ പിടിക്കാനെത്തിയപ്പോഴാണ് പിടിച്ച മീനിനെ വിഴുങ്ങാനുള്ള സാഹസത്തിന് യുവാവ് മുതിര്‍ന്നത്. സുഹൃത്തുക്കള്‍ സംഭവം ടിക് ടോക്കില്‍ വീഡിയോ ആക്കുന്നതിനിടയില്‍ തന്നെ വെട്രിവേലിന് ശ്വാസതടസം അനുഭവപ്പെട്ടു.

ഉടന്‍ തന്നെ സുഹൃത്തുക്കള്‍ വീഡിയോ പിടുത്തം അവസാനിപ്പിച്ച് ഇയാളെ ആശുപത്രിയില്‍ എത്തിട്ടു എങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്നും യുവാവ് സുഹൃത്തുക്കളുമായി പന്തയം വെച്ചതിന്റെ അടിസ്ഥാനത്തിലാണോ ഇങ്ങനെയൊരു സാഹസം കാണിച്ചത് എന്ന കാര്യവും അന്വേഷിക്കുമെന്ന് പൊലീസ് അരിയിച്ചു.

Eng­lish Sum­ma­ry: tik tok user eat alive fish and die

You may also like this video