അച്ഛന്റെ തോക്കുമായി ടിക് ടോക് വീഡിയോ ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥി വെടിയേറ്റ് മരിച്ചു. പതിനെട്ടു വയസുകാരന്‍ കേശവ് കുമാറാണ് അബദ്ധത്തില്‍ വെടിയേറ്റു മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ചിന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ മുധിയ ഭീകംപുര്‍ ഗ്രാമത്തിലാണ് സംഭവം.
സ്‌കൂളില്‍ നിന്ന് മടങ്ങിയെത്തിയ കേശവ് സൈനികനായ അച്ഛന്റെ തോക്ക് ഉപയോഗിച്ച് ടിക് ടോക് ചെയ്യാന്‍ ശ്രമിക്കവേയാണ് അപകടത്തില്‍പ്പെട്ടത്. അമ്മയുടെ പക്കല്‍ നിന്ന് നിര്‍ബന്ധപൂര്‍വം തോക്ക് വാങ്ങിയായിരുന്നു കേശവിന്റെ ടിക് ടോക്. വീട്ടിലെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന പട്ടാളക്കാരന്റെ ചിത്രം അനുകരിച്ച് വീഡിയോ ചെയ്യാന്‍ ശ്രമിക്കവേ അബദ്ധത്തില്‍ കുട്ടിക്ക് വെടിയേല്‍ക്കുകയായിരുന്നു.
വെടിയൊച്ച കേട്ട് അടുക്കളയില്‍ നിന്ന് ഓടിയെത്തിയ അമ്മ കണ്ടത് തലയ്ക്ക് വെടിയേറ്റ നിലയില്‍ കിടക്കുന്ന മകനെയാണ്. ഉടന്‍ തന്നെ കേശവിനെ ബറേലിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്ന കേശവ് നിരന്തരം പ്രൊഫൈല്‍ ചിത്രങ്ങള്‍ മാറ്റുകയും ടിക്‌ടോക്ക് വീഡിയോ എടുക്കുകയും ചെയ്യുമായിരുന്നു. അതേസമയം കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുന്നതിനെ കുടുംബം എതിര്‍ത്തതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.