‘ചൈനയില്‍’ നിന്നും അമേരിക്കയില്‍ നിന്നും ടിക് ടോക്ക് ഇനി പുറത്ത്

Web Desk

ന്യൂഡൽഹി

Posted on July 07, 2020, 12:21 pm

ഇന്ത്യയില്‍ നിന്ന് മാത്രമല്ല ഇനി ടിക് ടോക്കിന് വിലക്ക് വീഴാന്‍ പോകുന്നത്. ഹോങ്‌കോംഗിലെ മൊബൈല്‍ സ്‌റ്റോറുകളില്‍ നിന്ന് ടിക്‌ടോകിനെ പിന്‍വലിക്കാനൊരുങ്ങിയിരിക്കുകയാണ് ആപ്പ് നിര്‍മ്മാതാക്കളായ കമ്പനി ബൈ‌റ്റ് ഡാന്‍സ് ലിമി‌റ്റഡ്.

ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായേക്കാവുന്ന ആപ്പുകള്‍ക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് ചൈനയിലെ ഹോങ്‌കോംഗ് ഭരണകൂടം. ഈ സാഹചര്യത്തിലാണ് ഹോങ്‌കോംഗില്‍ നിന്ന് ആപ്പിനെ പിന്‍വലിക്കുന്നത്. ഹോങ്‌കോംഗിലെ പ്രക്ഷോഭങ്ങളാണ് ഇവിടെ നിന്നും പിന്മാറാന്‍ കാരണമായതെന്ന് കമ്പനി വക്താവ് പറയുന്നത്. ഫേസ്‌ബുക്ക്,ഗൂഗിള്‍, ട്വിറ്റര്‍ ഉള്‍പ്പടെ ബഹുരാഷ്ട്ര കമ്പനികള്‍ നിയമ നടപടിക്ക് എതിരെ ഹോങ്‌കോംഗ് ഭരണകൂടത്തോട് പ്രതിഷേധിച്ചിരുന്നു.

അതേസമയം അമേരിക്കയിലും ടിക് ടോക്ക് ഉള്‍പ്പടെ ചൈനീസ് ആപ്പുകള്‍ നിരോധിക്കുന്നത് ആലോചിക്കുകയാണെന്ന് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. പത്ത് കോടി യുവാക്കളാണ് അമേരിക്കയില്‍ ടിട് ടോക്ക് ഉപയോഗിക്കുന്നത്. ഇത് ഉപഭോക്താക്കളുടെ ടാറ്റ ടിക് ടോക്കിന് കൈകാര്യം ചെയ്യാന്‍ വഴിതെളിക്കുമെന്ന് നിയമ വിദഗ്ധര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ചൈയില്‍ ടിക് ടോക്ക് ലഭ്യമല്ല. തങ്കള്‍ പ്രേക്ഷകരെയാണ് ഉദ്ദേശിക്കുന്നതെന്ന് കമ്പനി വക്താക്കള്‍ പറയുന്നത്. ചൈനീസ് ഭരണകൂടത്തെ വിമര്‍ശിച്ചും‌ ഹോങ്‌കോംഗ് പ്രക്ഷോഭ സമയത്തും, ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷവും ടിക് ടോക്കിലൂടെ വീഡിയോകള്‍ പ്രചരിപ്പിച്ചത് ചൈനീസ് ഭരണകൂടത്തിന് ടിക് ടോക്കിനോട് നീരസം തോന്നിപ്പിച്ചിരുന്നതായി സൂചനകള്‍.

ENGLISH SUMMARY:Tik Tok will now be out of Hong Kong
You may also like this video