Web Desk

തിരുവനന്തപുരം

January 20, 2021, 5:41 pm

നിയമസഭാ തെരഞ്ഞെടുപ്പ്; പ്രഖ്യാപനം ഫെബ്രുവരി 15 ന് ശേഷം: ടിക്കാറാം മീണ

Janayugom Online

സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഫെബ്രുവരി 15 ന് ശേഷം ഉണ്ടാകുമെന്ന് മുഖ്യ തെരഞ്ഞടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടാകുന്ന ദിവസം മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നും ഏപ്രില്‍ 30 നകം തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാകുമെന്നും ഓഫീസര്‍ അറിയിച്ചു.

കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടത്താനാണ് സാധ്യത. ചെറിയ സംസ്ഥാനം ആയതിനാല്‍ ഒറ്റഘട്ടം മതിയെന്നാണ് തീരുമാനം. തെരഞ്ഞടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും. വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാൻ തുടര്‍ന്നും അവസരം ഉണ്ടാകുമെന്ന് മീണ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇപ്പോള്‍ അസം, ബംഗാള്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയാണ്. അതിനുശേഷം കേരളത്തിലെത്തും. അപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആവശ്യങ്ങള്‍ ഉന്നയിക്കാമെന്നും ടിക്കാറാം മീണ പറഞ്ഞു.

ENGLISH SUMMARY: TIKARAM MEENA ABOUT ASSEMBLY ELECTION

YOU MAY ALSO LIKE THIS VIDEO