മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് വോട്ടുചെയ്യാനായില്ല. സംസ്ഥാന വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതാണു കാരണം.പൂജപ്പുര വാര്‍ഡിലാണ് ടിക്കാറാം മീണയ്ക്ക് വോട്ടുള്ളത്. വരണാധികാരിയായ കളക്ടറെ അറിയിച്ചിരുന്നെങ്കിലും ടിക്കാറാം മീണയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാതെ പോകുകയായിരുന്നു.
പൂജപ്പുര- ജഗതി വാര്‍ഡുകള്‍ക്കിടയിലുള്ള തിരുമില്യനയം അപ്പാര്‍ട്ട്മെന്റിലാണ് ടിക്കാറാം മീണ താമസിക്കുന്നത്. അദ്ദേഹത്തിന്റെ വോട്ട് പൂജപ്പുര വാര്‍ഡിലാണ്. എന്നാല്‍ കഴിഞ്ഞ ദിവസമാണ് തന്റെ വോട്ട് ഏത് സ്കൂളിലാണെന്ന് അന്വേഷിക്കാന്‍ ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടത്.
ഉദ്യോഗസ്ഥര്‍ പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയിഇ ഇല്ലെന്നറിഞ്ഞത്. ഇതോടെ ടിക്കാറാം മീണ വിവരം ജില്ലാ കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ സമയം വൈകിയതിനാല്‍ ഇനി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് കളക്ടര്‍ അറിയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം വോട്ട് ചെയ്തിരുന്നു.
English Summary: Tikaram Meena not listed in voter’s list
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.