Wednesday
20 Feb 2019

ടൈക്കോണ്‍ കേരള 2018 നവംബര്‍ 16,17 തീയതികളിൽ

By: Web Desk | Tuesday 16 October 2018 6:46 PM IST

കൊച്ചി:സംരംഭക സമ്മേളനമായ ടൈക്കോണ്‍ കേരള2018 നവംബര്‍ 16,17 തീയതികളിലായി ലേ മെരിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തിലധികം യുവ സംരംഭകരും പ്രതിനിധികളും വിദഗ്ദ്ധരും സമ്മേളനത്തില്‍ പങ്കെടുക്കും.
സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള സംഘടനയായ ദി ഇന്‍ഡസ് എന്റര്‍പ്രണേഴ്‌സ്(ടൈ)ന്റെ കേരള ഘടകമായ ടൈ കേരളയാണ് സമ്മേളനത്തിന്റെ സംഘാടകര്‍. സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ സജിവ പിന്തുണയും സമ്മേളനത്തിനുണ്ട്. ടൈ കേരള ഒരുക്കുന്ന ഏഴാമത് സമ്മേളനമാണിത്.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സംരംഭകത്വവും നൂതന സാങ്കേതിക വിദ്യകളും  പ്രയോജനപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ടൈ കേരള  പ്രസിഡന്റ് എം.എസ്.എ കുമാര്‍   പറഞ്ഞു. ‘റീ ബില്‍ഡ് കേരള ലിവറേജിംഗ് എന്റര്‍പ്രണര്‍ഷിപ്പ് ആന്‍ഡ് എമര്‍ജിംഗ് ടെക്‌നോളജീസ്’ എന്നതാണ് ഏഴാമത് സമ്മേളനത്തിന്റെ പ്രമേയം.
ജീവിതവും അടിസ്ഥാന സൗകര്യങ്ങളും സമ്പത്ത് വ്യവസ്ഥയും പുനര്‍നിര്‍മ്മിക്കാന്‍ സംസ്ഥാനം എല്ലാ തരത്തിലുമുള്ള വിഭവ സമാഹരണം നടത്തുന്ന സമയമാണിത്. രക്ഷാപ്രവര്‍ത്തനം ദുരിതാശ്വാസം എന്നീ ആദ്യത്തെ രണ്ട് ഘട്ടങ്ങളില്‍ സന്നദ്ധസഹായവുമായി ടൈ സര്‍ക്കാരിനൊപ്പമുണ്ടായിരുന്നു. പുനര്‍നിര്‍മ്മാണമെന്ന മൂന്നാം ഘട്ടത്തില്‍ സാങ്കേതിക വിദ്യയിലൂന്നിയ പദ്ധതികളും ആശയങ്ങളുമായി സമ്മേളനത്തിന് വലിയ സംഭാവനകള്‍ ചെയ്യാന്‍ കഴിയുമെന്ന് എം.എസ്എ കുമാര്‍  പറഞ്ഞു.സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണം ലക്ഷ്യമിട്ട് പൊതു സ്വകാര്യ മേഖലകളുടെ സംയോജിത പങ്കാളിത്തം ഉറപ്പുവരുത്തുന്ന നടപടികള്‍ സമ്മേളനം സ്വീകരിക്കും. ഇതിനായി യുവ സംരംഭകരും, വ്യവസായികളും, സാങ്കേതിക വിദഗ്ദ്ധരും, നിക്ഷേപകരും ഉള്‍പ്പെട്ട ചര്‍ച്ചകള്‍ സംഘടിപ്പിക്കും.
അടിസ്ഥാന സൗകര്യങ്ങള്‍, റോഡുകള്‍, വീടുകള്‍, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, കാലാവസ്ഥ/ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയിലൂന്നിയ ആശയങ്ങളാണ് ചര്‍ച്ചാവിഷയമാവുക. സര്‍ക്കാര്‍ പ്രതിനിധികളുടെ പങ്കാളിത്തവും ഇതിനുണ്ടാകുമെന്ന് ടൈ കേരള മുന്‍ പ്രസിഡന്റ് രാജേഷ് നായര്‍ പറഞ്ഞു.നൂതന സംരംഭങ്ങള്‍ക്കും അതിശയിപ്പിക്കുന്ന ഡിജിറ്റല്‍ പരിവര്‍ത്തനങ്ങള്‍ക്കും സഹായകമാകുന്ന കോഗ്‌നിറ്റീവ് കംപ്യൂട്ടറിംഗ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, ബിഗ് ഡാറ്റാ, ബ്ലോക്ക് ചെയിന്‍ ആന്‍ഡ് ഫിന്‍ ടെക്‌നോളജി, സൈബര്‍ സെക്യൂരിട്ടി, ഇലക്ട്രിക് വാഹനങ്ങള്‍, ഫ്യൂച്ചര്‍ മൊബിലിറ്റി, സ്‌പെയ്‌സ് ടെക്‌നോളജി, ഫ്യൂച്ചര്‍ മെഡിസിന്‍, കൃഷി ജലസേചന സാങ്കേതിക വിദ്യകള്‍ എന്നിവ്ക്കായി പ്രത്യേക സെഷനുകള്‍ നടക്കുംസമ്മേളനത്തോടനുബന്ധിച്ച് 16നും 17നും നടക്കുന്ന മെന്റിംഗ് മാസ്റ്റര്‍ ക്ലാസുകള്‍ പ്രശസ്ത മെന്ററുമാര്‍ നയിക്കും. ബിസിനസ്സ് പ്ലാന്‍ ഉണ്ടാക്കല്‍, കമ്പനികളുടെ മൂല്യനിര്‍ണ്ണയം, ബിസിനസ്സ് പങ്കാളിയെ തിരഞ്ഞെടുക്കല്‍, ഉല്‍പ്പന്നങ്ങളുടെയും സേവനങ്ങളുടെയും വില നിര്‍ണ്ണയം. നിക്ഷേപകരെ സംഘടിപ്പിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ആണ് ക്ലാസുകള്‍ നടക്കുക.
Related News