Web Desk

ന്യൂഡല്‍ഹി

July 20, 2021, 9:15 pm

ടിക്‌ടോക്ക് തിരിച്ചുവരുന്നു ‘ടിക്‌ടോക്ക് ആയി…

Janayugom Online

പബ്ജിയ്ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചുവരവിനൊരുങ്ങി പ്രമുഖ വീഡിയോ ആപ്പായ ടിക്‌ടോക്കും. ടിക്‌ടോക്കിന് സമാനമായ പേരോടുകൂടിയ ആപ്പായിരിക്കും മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സ് പുറത്തിറക്കുക. വാണിജ്യ വ്യവസായ രംഗത്തെ വേഡ്‌മാര്‍ക്കായ ടിക്‌ടോക് എന്നതിന്റെ അക്ഷരങ്ങളില്‍ ചില്ലറ മാറ്റങ്ങള്‍ വരുത്തിയാണ് ആപ്പ് പുറത്തിറക്കുക.

tiktok1

ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നത് സംബന്ധിച്ച് ജൂലൈ ആറിന് ബൈറ്റ് ഡാന്‍സ് അപേക്ഷ നല്‍കിയിരുന്നതായാണ് വിവരങ്ങള്‍. Tik­Tok എന്നതിനു പകരം Tick­Tock എന്നപേരാണ് കമ്പനി അപേക്ഷയില്‍ നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ടിക്ടോക്ക് ഉള്‍പ്പെടെ നിരവധി ചൈനീസ് ആപ്പുകള്‍ക്ക് ഇന്ത്യയില്‍ നിരോധനമേര്‍പ്പെടുത്തിയത്. ഇന്ത്യയില്‍ നിരവധി ആരാധകര്‍ ഉള്ള സോഷ്യല്‍മീഡിയ ആപ്പാണ് ടിക്‌ടോക്.

Eng­lish Sum­ma­ry: Tik­Tok com­ing back

You may like this video also