Web Desk

മെല്‍ബണ്‍

July 11, 2020, 9:51 am

ടിക്ടോക്ക് നിരോധനം; നീക്കങ്ങൾ ആരംഭിച്ച് ഓസ്‌ട്രേലിയയും

Janayugom Online

ഇന്ത്യയിൽ ടിക്ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടിക്ടോക് നിരോധിക്കാൻ ഓസ്ട്രേലിയയും നീക്കങ്ങൾ ആരംഭിച്ചതായി റിപ്പോർട്ട്. ടികോടോക്കിന് വളരെ പ്രചാരം ലഭിച്ച ഒരു രാജ്യം കൂടിയാണ് ഓസ്ട്രേലിയ. ഡേവിഡ് വാർണർ അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും ഓസ്ട്രേലിയൻ സെലിബ്രെറ്റികളും ടിക്ടോകില്‍ സജീവമാണ്. നേരത്തെ അമേരിക്ക ടിക്ടോക് നിരോധിച്ചേക്കും എന്ന വാർത്ത വന്നിരുന്നു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആണ് ഇക്കാര്യം അറിയിച്ചത്. ആപ്പുകൾ നിരോധിക്കുന്ന കാര്യം പരിശോധിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ടിക്ക് ടോക് ഉപഭോക്താക്കളുടെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന രീതിയിൽ രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ യുഎസ് അധികൃതർ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേ സമയം ടിക്ടോകിന് ആഗോള നിരോധനം ഏർപ്പെടുത്തണം എന്ന രീതിയിലുള്ള സോഷ്യൽ മീഡിയ പ്രചാരണം വർധിക്കുകയാണ്. ഐഒഎസ് 14 ബീറ്റ അപ്ഡേഷനിലൂടെയാണ് ഈ കാര്യം ലോകം അറിഞ്ഞത്. മാർച്ചിൽ തന്നെ ഇത് സംബന്ധിച്ച് ചില സ്വതന്ത്ര്യ സൈബർ സെക്യൂരിറ്റി വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു. അന്ന് ഇത് സമ്മതിച്ച ടിക്ടോക് ഏപ്രിലിൽ ഈ പ്രശ്നം പരിഹരിച്ചെന്ന് അവകാശപ്പെട്ടു. എന്നാൽ ഈ രഹസ്യമായ ചോർത്തൽ ഇപ്പോഴും തുടരുന്നു എന്നാണ് പുതിയ കണ്ടെത്തൽ. അതേ സമയം കഴിഞ്ഞ ദിവസം ചൈനയിലെ പുതിയ ദേശീയ ഡിജിറ്റൽ നിയമത്തെ തുടർന്നു ഹോങ്കോംഗില്‍ നിന്ന്  ടിക്ക് ടോക് നിരോധിച്ചിരുന്നു.

ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും  ഇനി മുതല്‍ ടിക്ക് ടോക് ലഭ്യമല്ല. നിലവിൽ ടിക്ക് ടോക്ക് തുറക്കാൻ ശ്രമിക്കുന്ന ഉപയോക്താക്കൾക്ക് ലഭിക്കുന്നത് ഇത്തരമൊരു സന്ദേശമാണ്. ‘നിങ്ങൾ ടിക്ക് ടോക്കിനായി ചെലവഴിച്ച സമയത്തിനും ജീവിതത്തിൽ അൽപ്പം സന്തോഷം നൽകാനുള്ള അവസരം നൽകിയതിനും നന്ദി! ഹോങ്കോങ്ങിൽ ടിക് ടോക്ക് പ്രവർത്തിക്കുന്നത് ഞങ്ങൾ നിർത്തിവച്ചതായി നിങ്ങളെ അറിയിക്കുന്നതിൽ ഖേദിക്കുന്നു. ‘ഹോങ്കോങ്ങിൽ 1.5 ലക്ഷത്തിലധികം സജീവ ഉപയോക്താക്കളാണ് ടിക് ടോക്കിനുണ്ടായിരുന്നത്. ഹോങ്കോംഗ് ബീജിംഗിന്റെ അധികാരപരിധിയിൽ വരുമോ എന്ന് ഉറപ്പില്ലാത്തതിനാലും ചൈന ചുമത്തിയ ദേശീയ സുരക്ഷാ നിയമത്തിന് ശേഷവുമാണ് ടിക്ക് ടോകിന്റെ ഈ നടപടി.

Eng­lish sum­ma­ry; tik­tok pro­hib­it in australia

You may also like this video;