ടിക് ടോക്കിന്റെ ഉടമകളായ ചൈനയിലെ ബൈറ്റ് ഡാന്‍സ് നിക്ഷേപത്തിനായി റിലയന്‍സിനെ സമീപിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ബിസിനസുമായി സഹകരിപ്പിക്കുകയാണ് ലക്ഷ്യം. ഇരു കമ്പനികളുമായി ചര്‍ച്ചനടത്തിയതായും എന്നാല്‍ ഇതുസംബന്ധിച്ച് കരാറിലെത്തിയിട്ടില്ലെന്നും ടെക് ക്രഞ്ച് റിപ്പോര്‍ട്ടു ചെയ്തു. അതേസമയം, ടിക് ടോക്കോ, റിലയന്‍സോ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.
ചൈനയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് 59 ചൈനീസ് ആപ്പുകളാണ് രാജ്യത്ത് നിരോധിച്ചത്. ടിക് ടോക്കിനുപുറമെ വീ ചാറ്റും നിരോധിച്ച ആപ്പുകളില്‍പ്പെടുന്നു. ചൈനയുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്ന് യുഎസും ടിക് ടോക്കിനെതിരെ നടപടികളുമായി മുന്നോട്ടുപോയിരുന്നു. ഇതേതുടര്‍ന്ന് ടിക് ടോക്കിന്റെ യുഎസിലെ ബിസിനസ് മൈക്രോ സോഫ്റ്റ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്ററും ടിക് ടോക്ക് ഏറ്റെടുക്കാന്‍ താല്പര്യം പ്രകടിപ്പിച്ചായി റിപ്പോര്‍ട്ടുണ്ട്.
English summary; Tick Tock reportedly approached Reliance
You may also like this video;