ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിന് വേണ്ടി ട്രാക്ടറിൽ അഭ്യാസപ്രകടനം നടത്തിയ യുവാവ് മരിച്ചു. 23 വയസുള്ള കപിൽ എന്ന യുവാവാണ് ഉത്തർപ്രദേശിലെ മുസഫർനഗറിൽ മരിച്ചത്. രണ്ടു മാസം മുമ്പായിരുന്നു കപിലിന്റെ വിവാഹം.
ബുധനാഴ്ച ഖിണ്ഡിദിയയിലാണ് കപിൽ ട്രാക്ടറിൽ അഭ്യാസം നടത്തിയത്. ട്രാക്ടറിന്റെ വീൽ ഉയർത്താനായിരുന്നു കപിലിന്റെ ശ്രമം. ഒരാൾ മൊബൈൽ ഫോണിൽ വീഡിയോ ചിത്രീകരിച്ചിരുന്നു. അഭ്യാസപ്രകടനം നടത്തുന്നതിനിടെ അതിവേഗത്തിൽ ഓടിച്ച ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. തലകീഴായി മറിഞ്ഞ ട്രാക്ടറിനു കീഴിൽപ്പെട്ട കപിൽ സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. മുസഫർനഗറിൽ ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ രണ്ടാഴ്ചയ്ക്കിടെയുണ്ടാകുന്ന രണ്ടാം മരണമാണിത്.
English Summary; tik tok video shoot
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.