Web Desk

സിഡ്നി

November 14, 2020, 10:53 pm

കോലിയെ വെറുക്കാനാണ് ഇഷ്ടം: ടിം പെയ്ന്‍

Janayugom Online

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ വെറുക്കാനാണ് ഇഷ്ടമെന്ന് ഓസ്ട്രേലിയയുടെ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ടിം പെയ്ന്‍.

‘വിരാട് കോലി ഇന്ത്യയുടെ താരമായതിനാല്‍ത്തന്നെ കൂടുതല്‍ കാര്യങ്ങളൊന്നും അവനെക്കുറിച്ച് എനിക്കറിയില്ല. ടോസിന്റെ സമയത്ത് കാണുന്നു, എതിരെ ക­ളിക്കുന്നു എന്നത് മാത്രമാണ്. വളരെ രസകരമായ വ്യക്തിയാണ് കോലി. അവനെ വെറുക്കാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും ക്രിക്കറ്റ് ആരാധകനെന്ന നിലയില്‍ അവന്റെ ബാറ്റിങ് ഇഷ്ടപ്പെടുന്നു. എന്നാല്‍ കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്യുന്നത് ഇഷ്ടമല്ല. കോലിയെ പോലെ നല്ല കളിക്കാര്‍ ഉണ്ടാവുമ്പോള്‍ ടെന്‍ഷന്‍ അത്രത്തോളമാണ്. ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോഴായാലും അങ്ങനെയാണ്. അവര്‍ക്ക് റൂട്ട്, സ്റ്റോക്ക്സ് എന്നിവരുണ്ട്. മികച്ച താരം ക്രീസിലേക്ക് എത്തുമ്പോള്‍ അതിന്റേതായ സമ്മര്‍ദം ഉണ്ടാവും’- ഓസീസ് ക്യാപ്റ്റന്‍ പറഞ്ഞു.

2019ല്‍ ഇന്ത്യ ചരിത്രത്തിലാദ്യമായി ഓസ്ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടിയിരുന്നു. അന്ന് ടിം പെയ്‌നായിരുന്നു ഓസീസ് ക്യാപ്റ്റന്‍.

ആദ്യ ടെസ്റ്റിന്റെ ടിക്കറ്റിന് വമ്പന്‍ ഡിമാന്റ്

സിഡ്നി: ഓസ്ട്രേലിയന്‍ പര്യടനത്തി­ല്‍ കോലി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ മാത്രമേ കളിക്കുള്ളുവെന്നറിഞ്ഞതോടെ അഡ്‌ലെയ്­ഡില്‍ നടക്കുന്ന ഒന്നാം ടെസ്റ്റ് മത്സരത്തിനായുള്ള ടിക്കറ്റിന് വമ്പന്‍ ഡിമാന്റാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.

കോവിഡ് കാലത്ത് കാണികളെ പ്രവേശിപ്പിച്ച്‌ നടത്തുന്ന ആദ്യ ടെസ്റ്റ് പരമ്പരയുമാവും ഇത്. അഡ്‌ലെ‌യ്ഡിലേത് രാത്രി പകല്‍ ടെസ്റ്റ് ആണെന്നതും ടിക്കറ്റിന് വേണ്ടിയുള്ള ആവശ്യക്കാരുടെ എണ്ണം കൂടാന്‍ ഇടയാക്കി. അഡ്‌ലെ‌യ്ഡ് സ്റ്റേഡിയത്തില്‍ 50 ശതമാനം കാണികളെയാവും പ്രവേശി­പ്പിക്കുക എന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നത്. ഓരോ ദിവസവും പ്രവേശിപ്പിക്കുക 27000 കാ­ണികളെ. സ്റ്റീവ് സ്മിത്ത്,ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളെല്ലാം ഓസീസ് ടീമിലുണ്ടെങ്കിലും വി­രാട് കോലിയുടെ ആരാധക പിന്തു­ണ എത്രത്തോളം വലുതാണെന്ന് തെ­ളിയിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്ത് വ­ന്നിരിക്കുന്നത്. ഓസ്‌ട്രേലിയയിലടക്കം വലിയ ആരാധക പിന്തുണ കോലിക്കുണ്ട്.

Eng­lish sum­ma­ry; Tim paine on virat kholi

You may also like this video:

&