27 March 2024, Wednesday

നവോത്ഥാനത്തിന് സമയമായി: യുവകലാസാഹിതി

Janayugom Webdesk
തൃപ്പൂണിത്തുറ
February 10, 2022 2:29 pm

തൃപ്പൂണിത്തുറ ക്ഷേത്രത്തിലും കാറളം വെള്ളാനിയിലെ ഞാലിക്കുളം ക്ഷേത്രത്തിലും ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ട് നടത്തുന്നതും വിവിധ ആരാധനാലയങ്ങളിൽ തൊഴിലുകൾക്ക് ‘സവർണ്ണജാതി’ തിരിച്ച് സംവരണം നൽകുന്നതും ജാതി നോക്കി പലർക്കും തൊഴിൽ നിഷേധിക്കുന്നതും മാറ്റിക്കളയേണ്ട അനാചാരങ്ങൾ ആണെന്നും അവ കേരളസമൂഹം പോലെ പരിഷ്കൃതമെന്നവകാശപ്പെടുന്ന സമൂഹത്തിന് ഭൂഷണമല്ലെന്നും യുവകലാസാഹിതി ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി .

ആരാധനാലയങ്ങളിലെ ചില പ്രത്യേക തൊഴിലുകൾ ചെയ്യാൻ, പ്രാപ്തരല്ലെങ്കിൽ പോലും, ജനിച്ച സമുദായത്തിന്റെ പേരിൽ ചിലർക്ക് ലഭിക്കുന്ന സംവരണവും പ്രാപ്തരായ പലർക്കും ആ തൊഴിൽ സാധ്യത നിഷേധിക്കുന്നതും കേരളസമൂഹത്തിന് കളങ്കമാണെന്നും ഇത്തരം യാഥാസ്ഥിതിക ചിന്തകളെ തച്ചുതകർക്കാൻ സമയം അതിക്രമിച്ചെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം സമൂഹത്തെ മതത്തിന്റെ പേരിൽ കൂടുതൽ വിഭജിക്കാൻ ഉള്ള ശ്രമമാണ്. ഇരുഭാഗത്തേയും വിഭാഗീയശക്തികൾ സമൂഹത്തെ കൂടുതൽ വിഭജിക്കാൻ ഇത്തരം സാഹചര്യം മുതലാക്കുകയാണ് എന്ന് യോഗം അഭിപ്രായപ്പെട്ടു. വ്യക്തികൾക്ക് അവരുടെ താൽപര്യമനുസരിച്ച് വേഷം ധരിക്കാനുള്ള അവകാശത്തെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. ആ പൗരസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുക തന്നെ വേണം.

എന്നാൽ മറക്കുടയും ഘോഷയും വലിച്ചെറിഞ്ഞ് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഇറങ്ങിച്ചെല്ലാൻ നമ്പൂതിരി സ്ത്രീകൾ കാണിച്ച മാതൃകയും അവരെ പിന്തുണച്ച വി ടി ഭട്ടതിരിപ്പാടിനെപ്പോലെയുള്ള ഉൽപതിഷ്ണുക്കളെയും മുസ്ലീം ജനത കാണാതെ പോകരുതെന്നും എല്ലാ സമുദായത്തിനുളളിൽ നിന്നും നവീകരണ ചിന്തകൾ ഉദയം കൊള്ളേണ്ട സമയം അതിക്രമിച്ചുവെന്നും യോഗത്തില്‍ പറഞ്ഞു.

പ്രസിഡന്റ് കെ കെ കൃഷ്ണാനന്ദ ബാബു, സെക്രട്ടറി രാജേഷ് തമ്പാൻ, കെ സി ശിവരാമൻ, റഷീദ് കാറളം, വി എസ് വസന്തൻ എന്നിവർ യോഗത്തില്‍ പങ്കെടുത്തു.

eng­lish sum­ma­ry; Time for Renais­sance: yuvakalasahithi

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.