വീട് തന്നെ വിദ്യാലയം: സംസ്ഥാനത്തെ ഓൺലൈൻ ക്ലാസുകളുടെ ടൈംടേബിൾ പുറത്തിറക്കി

Web Desk

തിരുവനന്തപുരം

Posted on May 31, 2020, 7:30 pm

കോവിഡ് 19 മഹാമാരിമൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കുകയാണെങ്കിലും കേരളത്തിൽ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഓൺലൈൻ ക്ലാസുകൾ നാളെ മുതൽ ആരംഭിക്കും.ക്ലാസ്സുകളുടെ വിഷയം തിരിച്ചുള്ള ടൈം ടേബിൾ പൂറത്തിറക്കി. ഓൺലൈൻ ക്ലാസുകൾ വിക്ടർസ് ചാനൽ വഴിയാണ് സംപ്രേഷണം ചെയ്യുന്നത്. ഒരു സമയം ഒരു ക്ലാസ്സുകാർക്ക് വേണ്ടിയുള്ള ക്ലാസ് മാത്രമേ ഉണ്ടായിരിക്കു. നാളെ പ്ലസ്ടു കുട്ടികൾക്കുള്ള ക്ലാസ്സോടെയാണ് ഓൺലൈൻ പഠനരീതിക്ക് തുടക്കം.

ആദ്യ ആഴ്ച ട്രയൽ സംപ്രേഷണം ആയിരിക്കും. ആദ്യ ആഴ്ച ക്ലാസ് നഷ്ടമായവർക്ക് പുനഃസംപ്രേക്ഷണം ഉണ്ടായിരിക്കും. ഡിടിഎച്ച് വഴിയും ചാനൽ ലഭ്യമാകുമെന്നാണ് വിവരം. വിക്ടർസിന്റെ ഫേസ്ബുക്കിലും പേജിലും യൂട്യുബിലും ചാനലിലും ക്ലാസുകൾ ലഭ്യമാകും.

വീട്ടിൽ സ്മാർട്ഫോണോ ടിവിയോ ഇല്ലാത്ത ഒരു വിദ്യാർത്ഥിക്കുപോലും ക്ലാസുകൾ കാണാൻ അവസരം ഇല്ലാതിരിക്കുന്ന സാഹചര്യം പൂർണമായും ഒഴിവാക്കണമെന്ന് സർക്കാർ ഉത്തരവിൽ പറയുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും പിടിഎകളുടെയുമെല്ലാം സഹായത്തോടെ അധ്യാപകര്‍ കുട്ടികളുമായി ബന്ധപ്പെട്ട് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ നിർദ്ദേശിച്ചു.

തിങ്കളാഴ്ചത്തെ ടൈംടേബിൾ

  • പ്ലസ് ടു: രാവിലെ 8.30ന് ഇംഗ്ലിഷ്, 9ന് ജിയോഗ്രഫി, 9.30ന് ഗണിതശാസ്ത്രം, 10ന് കെമിസ്ട്രി.
  • പത്താം ക്ലാസ്: 11ന് ഭൗതികശാസ്ത്രം, 11.30ന് ഗണിതശാസ്ത്രം, 12ന് ജീവശാസ്ത്രം.
  • ഒന്നാം ക്ലാസ്‌: 10.30ന് പൊതുവിഷയം.
  • രണ്ടാം ക്ലാസ്: 12.30ന് പൊതുവിഷയം.
  • മൂന്നാം ക്ലാസ്: 1ന് മലയാളം.
  • നാലാം ക്ലാസ്: 1.30ന് ഇംഗ്ലിഷ്.
  • അ‍ഞ്ച്, ആറ്, ഏഴ് ക്ലാസ്: മലയാളം — ഉച്ചയ്ക്ക് 2, 2.30, 3
  • എട്ടാം ക്ലാസ്: വൈകിട്ട് 3.30ന് ഗണിതശാസ്ത്രം. 4ന് രസതന്ത്രം.
  • ഒമ്പതാം ക്ലാസ്: 4.30ന് ഇംഗ്ലിഷ്, 5ന് ഗണിതശാസ്ത്രം.

www.victers.kite.kerala.gov.in പോര്‍ട്ടല്‍ വഴിയും ഫെയ്സ്ബുക്കില്‍ facebook.com/Victers educhan­nel വഴിയും തത്സമയവും യുട്യൂബ് ചാനലില്‍ youtube.com/ itsvicter­sല്‍ സംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും.

Eng­lish sum­ma­ry: time table of online class­es

you may also like this video: